കിടക്ക വാങ്ങും മുമ്പ് ശ്രദ്ധിക്കാം
വീടുവുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവിനെയും പോലെ പ്രധാനപ്പെട്ടതാണ് കിടക്കകള്‍ അതിനാല്‍ തന്നെ അവ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ഈ ആറ് കാര്‍ങ്ങള്‍ ശ്രദ്ധിക്കണം. എക്‌സ്‌പൈറി ഡേറ്റ് ഉള്ള ഒന്നാണ് കിടക്കയെന്ന് പലര്‍ക്കും അറിയില്ല. നിങ്ങള്‍ രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ കിടക്കവാങ്ങിയിട്ട് എത്രനാളായെന്നു പരിശോധിക്കണം. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ കിടക്കയുടെ മൃദുലത നഷ്ടപ്പെടുമെന്ന് മാത്രമല്ല അത് നിങ്ങളുടെ ശരീരത്തെ ബാധിക്കും. നടുവേദനയും ശരീരം വേദനയും പതിവായാല്‍ പുതിയ കിടക്ക വാങ്ങാനായെന്നു സാരം. മൃദുലത, ഉറപ്പ്, വലുപ്പം. ഈ മുന്നുകാര്യങ്ങള്‍ ശ്രദ്ധിച്ചുവേണം കിടക്കവാങ്ങാന്‍. ഇവ മൂന്നും ഉണ്ടെന്ന് ഉറപ്പാക്കാതെ കിടക്കവാങ്ങിയാല്‍ അതൊരു പാഴ്ച്ചിലവാകുമെന്നതില്‍ സംശയമില്ല. കിടക്കകള്‍ ഉള്ള ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കും.
പക്ഷേ കിടക്ക വിപണിയില്‍ പരിചയസമ്പന്നത ഉള്ളവരില്‍ നിന്നും വാങ്ങുമ്പോള്‍ അതിന്റെ സാധ്യതയും നിങ്ങള്‍ക്ക് പ്രയോചനപ്പെടുത്താം. രണ്ടുമൂന്ന് സ്ഥാപനങ്ങളിലെ വില താരതമ്യം ചെയ്യുക. നല്ല കിടക്കകള്‍ ആണെങ്കില് കുറഞ്ഞത് 10 വര്‍ഷത്തെ വാറന്റി ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അത് കൊണ്ട് തന്നെ വാറന്റി പരിശോധിച്ചുവേണം കിടക്ക വാങ്ങാന്‍. കണ്ട് നോക്കി മാത്രം വാങ്ങേണ്ട ഒന്നല്ല കിടക്കകള്‍ വാങ്ങുന്നതിന് മുമ്പ് തീര്‍ച്ചയായും അതിലൊന്ന് കിടന്ന് നോക്കണം. നിങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ ഏറ്റവും സൗകര്യപ്രദമാണെന്ന് ഉറപ്പായാല്‍ മാത്രം ആ കിടക്കവാങ്ങിയാല്‍ മതിയാകും.ഏതെങ്കിലും ഒരു കിടക്ക പോയി കണ്ട് അത് വാങ്ങിപ്പോരാതെ വിപണിയില്‍ ധാരാളം കിടക്കകളും വിവിധ തരത്തിലുള്ള ബ്രാന്റുകളും ലഭ്യമാണ്. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യത ധാരാളമുള്ളപ്പോള്‍ അവ പരമാവധി പ്രയോജനപ്പെടുത്തുക.കൃത്യമായ സ്ഥലത്തുനിന്നു വാങ്ങുക.
https://www.facebook.com/Malayalivartha