ഭാഗ്യം കൊണ്ടുവരും മത്സങ്ങള്‍
വളര്‍ത്ത് മത്സ്യങ്ങള്‍ വീടിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അത്തരം അഞ്ച് മത്സ്യങ്ങളെ നമുക്ക് പരിചയപ്പെടാം.
ഗോള്‍ഡ് ഫിഷ് - പോസിറ്റിവിറ്റി നല്കുന്നവയാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍. എട്ട് സ്വര്‍ണ്ണ മത്സ്യങ്ങളും ഒരു കറുത്ത മത്സ്യവുമുണ്ടെങ്കില്‍ ദൗര്‍ഭാഗ്യം അകറ്റാനാവുമെന്നാണ് വിശ്വാസം. ഇരട്ട സ്വര്‍ണ്ണ മത്സ്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ചേര്‍ച്ചയുള്ളതാക്കും. വീടിനുള്ളില്‍ പോസീറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനും ഇവ സഹായിക്കും. ഭാഗ്യമത്സ്യം എന്നതിന് പുറമേ, ഏറ്റവും ആകര്‍ഷകത്വും ഭംഗിയുമുള്ള മത്സ്യങ്ങളിലൊന്നുകൂടിയാണ് ഇവ. ലിവിംഗ് റൂമിനും ഫാങ്ഷുയി
ഫെങ്ങ്ഷുയി മത്സ്യം - ഭാഗ്യം കൊണ്ടുവരുമെന്ന് കണക്കാക്കപ്പെടുന്ന ഇവ ശുഭമായ ഭാവിയുടെയും സമ്പത്തിന്റെയും അടയാളമാണ്. പുരോഗതിയുടെയും വിജയത്തിന്റെയും അടയാളമായി ഇവ കണക്കാക്കപ്പെടുന്നു. ഇവ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുകയും, ദൗര്‍ഭാഗ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നാണ് വിശ്വാസം. ഫെങ്ങ്ഷുയി മത്സ്യങ്ങള്‍ നിരവധി അക്വേറിയങ്ങളെ അലങ്കരിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പോസിറ്റീവ് എനര്‍ജിയുടെ പേരില്‍ അറിയപ്പെടുന്ന ഇവയെ നല്ല ശകുനമായാണ് പരിഗണിക്കുന്നത്.
ഫ്‌ലവര്‍ ഹോണ്‍ മത്സ്യം - ഫെങ്ങ്ഷുയിയില്‍ ഭാഗ്യം കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്ന മത്സ്യമാണിത്. ഇത് ചുറ്റുപാടുകളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയും നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ കുറയ്ക്കുകയും ചെയ്യും. ഉടമസ്ഥന് ഏറെ ഭാഗ്യവും സ്‌നേഹവും ഇവ ലഭ്യമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ണ്ണഭംഗിയുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിലെ കറുത്ത പൊട്ടുകള്‍ സമ്പത്തിനെയും അഭിവൃദ്ധിയെയുമാണ് സൂചിപ്പിക്കുന്നത്. ഇതിനെ മുറിയുടെ തെക്ക് കിഴക്ക് മൂലയില്‍ വെച്ചാല്‍ സമ്പത്ത് കൊണ്ടുവരുമെന്നാണ് വിശ്വാസം. കിഴക്ക് ഭാഗത്ത് വെച്ചാല്‍ കുടുംബത്തിന് സൗഖ്യവും സന്തുഷ്ടമായ അന്തരീക്ഷവും ലഭിക്കും.
ഡ്രാഗണ്‍ കാര്‍പ്പ് - വിജയം, സമ്പത്ത്, ഉന്നതമായ ആഗ്രഹങ്ങള്‍ എന്നിവ നേടാന്‍ സഹായിക്കുന്നവയാണ് ഡ്രാഗണ്‍ കാര്‍പ്പ്. ഗോള്‍ഡന്‍ കാര്‍പ്പ് പേര് കേട്ട നീന്തല്‍ ശേഷിയുള്ളവയും, ശക്തമായ ഒഴുക്കിലും നീന്താന്‍ കഴിവുള്ളവയുമാണ്. സ്ഥിരോത്സാഹം, തൊഴില്‍ വിജയം, നേട്ടങ്ങള്‍ എന്നിവയുടെ പ്രതീകമാണ് ഈ മത്സ്യം. ഈ മത്സ്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഭാഗ്യവും തൊഴില്‍ അവസരങ്ങളും ലഭ്യമാക്കുമെന്നാണ് വിശ്വാസം. ജോലിചെയ്യുന്നവര്‍ക്ക് ഇവ ഭാഗ്യം നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ അക്വേറിയത്തില്‍ 9 കാര്‍പ്പുകളെ വളര്‍ത്തിയാല്‍ അവ തൊഴില്‍, വിജയം എന്നിവയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിക്കും. വീടിനുള്ളിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യാനും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. എന്നാല്‍ ഏറെ ശ്രദ്ധ ഇവയുടെ പരിചരണത്തിന് ആവശ്യമാണ്. ഇവയെ മുറിയുടെ വടക്ക് ഭാഗത്ത് സ്ഥാപിക്കാം.
അരോവാന മത്സ്യം - ഭാഗ്യസൂചനയായി കണക്കാക്കുന്ന ഇവ ഫെങ്ങ്ഷുയിയിലെ ശക്തിയുടെ പേരില്‍ പ്രശസ്തമാണ്. നല്ല ആരോഗ്യം, പുരോഗതി,സന്തോഷം, സമ്പത്ത്, ശക്തി എന്നിവയുടെ അടയാളമാണ് ഇവ. അരോവാന മത്സ്യത്തെ സംരക്ഷിക്കുന്നത് ദുശ്ശകുനങ്ങളെയും ദുരാത്മാക്കളെയും അകറ്റും എന്നാണ് വിശ്വാസം. സമ്പത്തിലൂടെയും, മികച്ച അവസരങ്ങളിലൂടെയുമാണ് ഇവ ഭാഗ്യം നല്കുക. ഇവയെ അക്വേറിയത്തില്‍ വളര്‍ത്തിയാല്‍ ഭാഗ്യവും സമ്പത്തും നിങ്ങളുടെ കൂടെ നില്‍ക്കും. വളര്‍ത്താനുള്ള അനുയോജ്യമായ ദിശ വടക്ക്, കിഴക്ക്, അല്ലെങ്കില്‍ തെക്ക് കിഴക്കാണ്. ഈ ദിശകളില്‍ ഇവയെ സ്ഥാപിച്ചാല്‍ സമ്പത്തും മികച്ച അവസരങ്ങളും ജീവിതത്തില്‍ ലഭിക്കും.
https://www.facebook.com/Malayalivartha