പണം ചെലവാക്കാതെ വീട് ഭംഗിയായി അലങ്കരിക്കാം
വീട് അലങ്കരിക്കാന്‍ പെയിന്റിങ്ങുകള്‍ക്കും മറ്റുമായി ധാരാളം പണം ചെലവഴിക്കുന്നവരാണ് പലരും. ഇനി അതിന്റെ ആവശ്യമില്ല. ഉപയോഗശൂന്യമായി വലിയച്ചെറിയുന്ന കുപ്പികള്‍ കൊണ്ട് ഭംഗിയായി വീട് അലങ്കരിക്കാന്‍ സാധിക്കും. ഗ്ലാസ് ബോട്ടിലോ പ്ലാസ്റ്റിക് ബോട്ടിലോ ഏതായാലും പ്രശ്‌നമില്ല. ഇഷ്ടമുള്ള ഡിസൈന്‍സ് ഗ്ലാസ് പെയിന്റ് ഉപയോഗിച്ചോ അക്രിലിക് പെയിന്റ് ഉപയോഗിച്ചോ വരച്ച് ചേര്‍ക്കാം.
പല നിറത്തിലുമുളള കുഞ്ഞ് എല്‍ ഇ ഡി ബള്‍ബുകള്‍ കുപ്പികളിലാക്കി അടപ്പിന്റെ ഉള്ളില്‍ ചെറിയ വിടവ് കൊടുത്തു ബള്‍ബിന്റെ വയര്‍ പുറത്തേക്കിട്ടാനുള്ള സ്‌പേയ്‌സ് ഉണ്ടാക്കാം. ഉപയോഗിക്കാത്ത മുത്തു മാലകളോ, പാദസരങ്ങളോ ഉണ്ടെങ്കില്‍ പഴയ കുപ്പിയുടെ പുറത്തുകൂടി ഒന്ന് ചുറ്റിക്കോളൂ.
പല നിറത്തിലും വലുപ്പത്തിലും ഡിസൈനിലുമുള്ള മാലകളും പരീക്ഷിക്കാം. ചാക്ക് ചരടുകളും ചണ നൂലുകളും മിക്ക വീടുകളിലും കാണും. ഒരല്പം പശ കൂടി ഉണ്ടെങ്കില്‍ അടിപൊളി ഷോ കേസ് പീസ് ആക്കി മാറ്റം ബോട്ടിലിനെ. പശ വച്ച് നൂല്‍ കുപ്പിക്ക് ചുറ്റും ഒട്ടിച്ചാല്‍ മാത്രം മതി. പല നിറത്തിലുള്ള നൂലുകള്‍ വച്ച് പല കോമ്പിനേഷനുകളും പരീക്ഷിക്കാം.
https://www.facebook.com/Malayalivartha