ചെറിയ ബെഡ്‌റൂം അലങ്കരിക്കാന്‍ ചില വഴികള്‍
ബെഡ്‌റൂമിന് വലിപ്പും കുറവാണെന്ന് കരുതി അലങ്കാരം വേണ്ടാന്ന് വയ്ക്കണ്ട. ചെറിയ ബെഡ്‌റൂമെങ്കിലും ഇത് ഭംഗിയും വൃത്തിയുമായി അലങ്കരിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇളംനിറങ്ങളുള്ള പെയിന്റുകള്‍ ബെഡ്‌റൂമില്‍ ഉപയോഗിയ്ക്കുക. ഇത് മനസിനും ശാന്തത നല്‍കും. ഇരുണ്ട നിറങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് മുറിയുടെ വലിപ്പം കുറയ്ക്കുന്ന പോലെ തോന്നും. വല്ലാതെ വെളിച്ചമുള്ള തരം ലൈറ്റുകള്‍ ഉപയോഗിയ്ക്കരുത്. കട്ടിലിനോടു ചേര്‍ന്ന വിധത്തിലുള്ള, അധികം വെളിച്ചം നല്‍കാത്ത തരത്തിലുള്ള ലൈറ്റുകളാണ് കൂടുതല്‍ നല്ലത്.
മുകളില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കു പകരം ചുവരില്‍ വയ്ക്കുന്ന തരം ലൈറ്റുകള്‍ പിടിപ്പിയ്ക്കാം.മുറിയുടെ വലിപ്പത്തിന് അനുയോജ്യമായ വലിപ്പത്തിലുള്ള കട്ടില്‍ വേണം തെരഞ്ഞെടുക്കാന്‍. വലിയ ഡിസൈനുകളിലേയ്ക്കു പോകാതെ ഒതുക്കമുള്ള തരം കട്ടില്‍ തെരഞ്ഞെടുക്കാം. ചുവരിനോടു ചേര്‍ത്തോ ചുവരിന്റെ ഉള്ളിലേയ്ക്കു തള്ളിയോ ഉള്ള ചുവരലമാരകള്‍ തീര്‍ക്കുക. അലമാരകള്‍ വേറെ വാങ്ങിയിട്ടാല്‍ സ്ഥലം കൂടുതല്‍ നഷ്ടപ്പെടും. കട്ടിലിന്റെ അടിയോടു ചേര്‍ന്നും സാധനങ്ങള്‍ വയ്ക്കാനുള്ള സ്ഥലമുണ്ടാക്കാം.
https://www.facebook.com/Malayalivartha