ഇക്കാര്യങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ ചെയ്യരുത്
ക്ഷേത്രത്തിനു തുല്യമായി വീട്ടില്‍ പൊതുവെ കണ്ടുവരുന്ന ഇടമാണ് വീട്ടിലെ പൂജാമുറി. വീടിന് ഐശ്വര്യം നല്‍കുന്ന ഒന്നാണിത്. ചില കാര്യങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ ചെയ്യുന്നത് ചീത്തഫലങ്ങളാണ് കൊണ്ടുവരിക. വീട്ടിലെ പൂജാമുറിയിലെ ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ.
1. ഗണപതി വിഗ്രഹം പൂജാമുറിയിലാകാം. എന്നാല്‍ ഗണപതിയുടെ മൂന്നു വിഗ്രഹങ്ങളോ ഫോട്ടോകളോ ആയി പൂജാമുറിയില്‍ വയ്ക്കരുത്.
2. ശിവലിംഗം പൂജാമുറിയില്‍ വയ്ക്കരുത്. ക്ഷേത്രങ്ങളിലാണ് ഇത് ഉചിതം. വീട്ടില്‍ വച്ചാല്‍ കൃത്യമായ ശുദ്ധിയും പൂജയുമില്ലെങ്കില്‍ ശിവകോപം ഫലമാണ്
3. ഒരു ദേവന്റെയോ ദേവതയുടേയോ ഒരേ വിഗ്രഹമോ ഫോട്ടോയോ മൂന്നായി വയ്ക്കരുത്. ഗണപതിയുടെയും ദുര്‍ഗയുടേയും പ്രത്യേകിച്ച്.
4. കൃഷ്ണനും രാധയും രുക്തമിണിയും മീരയുമായുള്ള വിഗ്രങ്ങളോ ഫോട്ടോകളോ വേണ്ട. ഇതുപോലെ ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും. ഇത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.
5. ഉണങ്ങിയ പൂമാല വിഗ്രഹങ്ങള്‍ക്കു മേലുണ്ടാകരുത്. ഉണങ്ങും മുന്‍പു നീക്കണം.
6. പൊട്ടിയ ചിരാതുകള്‍ പൂജാമുറിയില്‍ പാടില്ല. ഇതുപോലെ ഇവ പൂജയ്ക്കുമുപയോഗിയ്ക്കരുത്. ഇത് ദാരിദ്ര്യസൂചനയാണ്
7. വീട്ടില്‍ ഉണങ്ങിയ തുളസിച്ചെടി വയ്ക്കരുത്. ഇത് ദുര്‍ഭാഗ്യം കൊണ്ടുവരും. ഇവ നദിയിലോ ഒഴുക്കുള്ള വെള്ളത്തിലോ ഇടണം. പകരം വയ്ക്കണം.
8. പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ പൂജാമുറിയില്‍ പാടില്ല. ഇത് പ്രാര്‍ത്ഥനയിലെ ഏകാഗ്രത നശിപ്പിയ്്ക്കും.
9. പക്ഷിയ്ക്കു മേലിരിയ്ക്കുന്ന ലക്ഷ്മിദേവിയേയും പൂജാമുറിയില്‍ വയ്ക്കരുത്. ഇത് പണം വന്നാലും നഷ്ടപ്പെടുമെന്നാണ് ഫലം കാണിയ്ക്കുന്നത്.
https://www.facebook.com/Malayalivartha