ഫ്ളാറ്റിലൊരുക്കാം ഗാർഡൻ

ഏതാണ്ട് എല്ലാ ഫ്‌ളാറ്റിലും ആകാശത്തേക്ക് തുറക്കുന്ന കിളിവാതിൽ പോലെ ഒരു ബാൽക്കണി ഉണ്ടാകും. ഗാർഡൻ എങ്ങനെ വേണം എന്തൊക്കെ വേണം എന്നിങ്ങനെ വ്യക്തമായ ഒരു രേഖാചിത്രം തയ്യാറാക്കുക. ബാൽക്കണിയുടെ സ്ഥലപരിമിതി സൂര്യപ്രകാശത്തിന്റെ ലഭ്യത പരിചരിക്കാൻ മാറ്റി വയ്‌ക്കേണ്ട സമയം ഇതെല്ലാം കണക്കിലെടുത്താണ് ഒരു ബാൽക്കണി ഗാർഡൻ ഒരുക്കേണ്ടത്.
വെളിച്ചംതീരെയില്ലാത്തിടമാണെങ്കിൽ ഇൻഡോർ പ്ലാന്റ്സ് ആണ് അഭികാമ്യം. തണലിൽ വളരുന്ന ചെടികൾ, ,മണിപ്ലാന്റിന്റെ വിവിധയിനങ്ങൾ,സ്നേക്ക് പ്ലാന്റ്സ്, അതിന്റെ വിവിധ ഷെയ്ഡ് ഉള്ള കുഞ്ഞൻ ഇനങ്ങൾ ,ഡ്രെസീനിയ,ഫിലോഡെൻഡ്രോൺ, ഫേൺസ് ആഴത്തിൽ വേരുവരാത്ത ഇവയെല്ലാം അധികം പരിചരണം ആവശ്യമില്ലാത്തവയാണ്. വര്ഷം മുഴുവനും നിത്യ ഹരിതമായി നിൽക്കുകയും ചെയ്യും. വെയിൽ വി അരുന്നയിടങ്ങളിൽ പെറ്റൂണിയ ,ബിഗോണിയ,ടേബിൾ റോസ് ഇവയൊക്കെ ഉപയോഗിച്ച വെർട്ടിക്കലായും ഹൊറിസോണ്ടലായും ഹാങ്ങിങ് രീതിയിലും പൂന്തോട്ടം ഒരുക്കാവുന്നതാണ്.ഓക്സിജൻ പുറത്തുവിടുന്നയിനം ചെടികളെടുത്താൽ മുറിക്കുള്ളിലെ അന്തരീക്ഷവും പ്രസന്നഭാരിതമാകും.
https://www.facebook.com/Malayalivartha