വീടിന് പുതുമയുണര്‍ത്തും ലെതര്‍ ലാമ്പുകള്‍
വീടിന്റെ അകത്തളം അലങ്കരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ടോ അതൊക്കെ അനുകരിക്കുന്നവരാണ് ഇന്നത്തെ തലമുറ. പലതരത്തിലുളള ആകൃതിയിലും ഡിസൈനുകളിലും ലാമ്പുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്. വര്‍ണ്ണവിസ്മയം തീര്‍ത്ത ലാമ്പുകള്‍ മുറികളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. തുകല്‍ ഉപയോഗിച്ചി നിര്‍മ്മിക്കുന്ന ടേബില്‍ ലാമ്പുകള്‍ക്കാണ് ഇന്ന് പ്രിയം കൂടുതല്‍. ട്രഡീഷണല്‍ ശൈലിയില്‍ ആകര്‍ഷകമാക്കിയ രീതിയിലുളള നിര്‍മ്മാണമാണ് ലെതര്‍ ലാമ്പുകള്‍ക്ക് പ്രിയം കൂട്ടുന്നത്. ലെര്‍ ലാമ്പുകള്‍ക്ക് പൊതുവേ വില കൂടുതലാണ്. ടേബിളില്‍ വയ്ക്കുന്നതും ചുമരില്‍ വയ്ക്കാവുന്നതുമായി വ്യത്യസ്ത രൂപങ്ങളില്‍ ലെതര്‍ ലമ്പുകള്‍ വിപണിയില്‍ എത്തുന്നുണ്ട്.
ലെതര്‍ ലാമ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലും ഈട് നില്‍ക്കും. തുകല്‍ കൊണ്ടുളള നിര്‍മ്മാണ രീതി ആയതിനാല്‍ ലാമ്പുകള്‍ വൃത്തിയാക്കാന്‍ മൃദുവായ ബ്രഷുകള്‍ മാത്രമേ ഉപയോഗിക്കാവു. ലെതര്‍ ചൂടായി കത്തിപോകാന്‍ സാധ്യതയുളളതിനാല്‍ ഉയര്‍ന്ന വോള്‍ട്ടുളള ബള്‍ബുകള്‍ ഉപയോലെതര്‍ ലാമ്പില്‍ ഉപയോഗിക്കാന്‍ പാടില്ല. കോമ്പാക്റ്റ് ഫ്രൂളറസെന്റ് ബള്‍ബ്, എല്‍.ഇ.ഡി എന്നിവ ഉപയോഗിക്കാവുന്നതാണ്. വീര്യം കുറഞ്ഞ സോപ്പ് ലായനിയോ മറ്റോ ഉപയോഗിച്ച് വളരെ ശ്ദ്ധയോടെ ലാമ്പ ഷേഡ് കഴുകി ഉണക്കാം. പോളിഷിംഗ് ഓയില്‍ കണ്ടീഷ്‌നര്‍ ഉപയോഗിച്ച് ലാമ്പ് ഷേഡിന്റെ തിളക്കം കൂട്ടാവുന്നതാണ്. ചൂടുളള വസ്തുക്കള്‍ക്കരികിലോ നനവുളളടുത്തോ ലെതര്‍ ലാമ്പുകള്‍ വെയ്ക്കരുത്.
https://www.facebook.com/Malayalivartha