വാതിലുകൾ പണിയുമ്പോൾ
വാസ്തു ശാസ്ത്ര പ്രകാരം വാതിലുകൾ ഇങ്ങനെ ആയിരിക്കണം. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായി കണക്കാക്കാം. വാതിലില്‍ പ്രധാന വാതിലായ പൂമുഖവാതില്‍ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയും അല്പം വലുതായിട്ടുമാണല്ലോ സാധാരണ ചെയ്യാറുള്ളത്. ഈ വാതിലിനെ ജാതകവാതിലെന്നും വിളിച്ചുവരാറുണ്ട്.പൂമുഖം-വരാന്ത- കോലായ എന്നൊക്കെ വിളിക്കാറുള്ള ഇന്നത്തെ സിറ്റൗട്ട് കഴിഞ്ഞ് ഗൃഹത്തിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന ദ്വാരം അഥവാ മെയിന്‍ ഡോറാണിത്. പ്ലാവ്, തേക്ക്, വീട്ടി, വാക, ഇരൂള്‍ തുടങ്ങി കനമരങ്ങള്‍ അഥവാ ആയുസ്സ് ഉള്ള മരത്തെയാണ് പ്രധാന വാതിലിനായി ഉപയോഗിക്കേണ്ടത്. ഇതിന്റെ തന്നെ വെള്ള ഒഴിവാക്കിയ കാതല്‍ കഷണങ്ങളെയാണ് സാധാരണ പ്രധാന വാതിലിന് എടുക്കാറ്.
മരങ്ങളുടെ ദൃഢതയുമായി ബന്ധപ്പെട്ട് പിരിയല്‍ ഉണ്ടാവുമെന്ന കാരണം തന്നെയാണിതിന് കാരണം. എന്നാല്‍ ഉള്ളിലെ മുറികളില്‍, അത്ര പ്രാധാന്യമായിക്കാണാത്ത കട്ടിളകള്‍ക്കും വാതിലുകള്‍ക്കും നിവൃത്തിയില്ലെങ്കില്‍ മാത്രം പല മരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കാം. അതുപോലെ തന്നെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ മരങ്ങള്‍ അവ എത്ര നല്ലതാണെങ്കില്‍പ്പോലും പ്രധാനവാതിലിനും അടുക്കള വാതിലിനും ധനമുറിക്കും പൂജാമുറിക്കും ഉപയോഗിക്കരുത്.
ഗൃഹത്തിന്റെ ചേറ്റുപടികള്‍ കരിങ്കല്ലില്‍ പണിതീര്‍ക്കാം. എന്നാല്‍ ചേറ്റുപടിയില്ലാത്ത വാതില്‍ക്കട്ടിളയോ കോണ്‍ക്രീറ്റ് വാതില്‍ക്കട്ടിളയോ പ്രധാന സ്ഥാനത്ത് സ്ഥാപിക്കാതിരിക്കുന്നതാണ് നല്ലത്.
വാതിലിന് ചെലവഴിക്കേണ്ട ധനത്തെക്കുറിച്ചും ചില രീതിയില്‍ പാലിക്കേണ്ടതുണ്ട്. വീടിന് ആകെ വരുന്ന ചെലവിന്റെ നാലില്‍ ഒരു ഭാഗത്തെക്കാള്‍ ഒരു നിലയിലും ഗൃഹത്തിന്റെ വാതിലുകള്‍ക്കായി ചെലവിടരുത്. അല്ലാതെ, പണിതീര്‍ക്കുന്ന വാതില്‍തന്നെ ഗൃഹസംബത്തില്‍ ഭൂരിഭാഗവും കൈയടക്കുന്ന രീതി ഉത്തമ ഗൃഹനിര്‍മ്മാണ രീതിയല്ല. ഇത്തരം ഗൃഹങ്ങളെ തെല്ലൊന്നുമല്ല ധനദേവതയും കുബേരനുമെല്ലാം വെറുക്കുന്നത്. ധനൈശ്വര്യത്തെ ഇത്തരം പ്രവൃത്തി ബാധിക്കയും തല്‍ഗൃഹം വാസയോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. വാതില്‍ എന്നത് ഗൃഹത്തിന് യോജിക്കുന്നവിധവും ഉറപ്പുള്ളതും ഗൃഹനാഥന്റെ ശിരസ്സുയരത്തോട് ഒരു കോലളവിനേക്കാള്‍ (28.4 ഇഞ്ച്) അധികരിക്കാത്തതുമായ ഉയരത്തില്‍ വന്നാല്‍ ഉത്തമരീതിയായി പരിഗണിക്കാം.
വീടിന്റെ ആകെ വാതിലുകളുടെ എണ്ണം ഇരട്ടിയായും പൂജ്യത്തില്‍ അവസാനിക്കാത്ത പ്രകാരവും സ്ഥാപിക്കണം. എത്ര ചെറുതാണെങ്കിലും ചെറു കുടിലുകള്‍ക്കുപോലും (2 വഴികള്‍) രണ്ട് വാതിലുകള്‍ ഇല്ലാതെ പണിതീര്‍ക്കരുത്. മറ്റ് വാതിലുള്ള ഗൃഹത്തില്‍ വസിക്കുന്നതുതന്നെ അധമമായിട്ടാണ് സങ്കല്പം. കാഴ്ചാസുഖത്തിനായി മാത്രം ഒറ്റപ്പാളി (ഡോര്‍ ടൈപ്പ്) വാതിലില്‍ തന്നെ സൂത്രട്ടി അഥവാ സൂതിപ്പട്ടിക ഘടിപ്പിച്ച് ചെയ്തു കാണാറുണ്ട്. എന്നാല്‍ ഈ രീതിയൊട്ടും വാസ്തുശാസ്ത്രപരമല്ല. ഇത് കാഴ്ചയ്ക്കായി മാത്രം ചെയ്യുന്ന രീതിയാണ്.
https://www.facebook.com/Malayalivartha