ചെലവ് കുറഞ്ഞ വീടൊരുക്കാൻ
തീന്‍മുറിയില്‍ ഡൈനിങ് ടേബ്‌ളാണല്‌ളോ പ്രധാന താരം. വലിയൊരു ടേബ്‌ളിന് പണം നന്നായി ചെലവിടണം. അത്തരമൊരു ടേബ്ള്‍ ഇടുന്നതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരിക്കും ഒരു സാധാരണ വീടിന്റെ ഡൈനിങ് ഏരിയയില്‍. അല്‍പം മനസ്സ് വെച്ചാല്‍ ഇത് രണ്ടും മറികടക്കാം. അടുക്കളക്കും ഡൈനിങ് ഹാളിനും ഇടയിലെ ചുവര് പകുതി മുറിച്ച് അതിനുമേല്‍ ഒരു ഗ്രാനൈറ്റ് ഷീറ്റ് വെറുതെ സ്ഥാപിക്കുക. പകുതി ഭാഗം അടുക്കളയിലും പകുതി ഡൈനിങ് ഹാളിലും വരുന്ന രൂപത്തിലാവണം ഇത്. സ്ഥലം, പണം എന്നിവ നന്നായി ലാഭിക്കാം. അടുക്കളയില്‍ ഒരു ബ്രേക്ഫാസ്റ്റ് ടേബ്ള്‍ ബോണസുമായി. ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുകയുമാവാം. തീന്‍മേശക്കുമേല്‍ ലിന്റലിന് മുകളിലായി ഷെല്‍ഫ് നിര്‍മിച്ചാല്‍ ആ സ്ഥലവും ഉപയോഗപ്പെടുത്താം. ചുവരില്‍ ഇരുമ്പ് ക്‌ളാമ്പുകള്‍ ഫിറ്റ് ചെയ്ത് അതിനു മുകളില്‍ ഗ്‌ളാസ് ഇട്ടും ചെലവു ചുരുങ്ങിയ ഡൈനിങ് ടേബ്ള്‍ ഒരുക്കാം.
ഡൈനിങ് ഹാളിലെ ക്രോക്കറി ഷെല്‍ഫ് ഗ്‌ളാസില്‍ നിര്‍മിക്കാം. അലൂമിനിയം താങ്ങായി നിര്‍ത്തി, കട്ടികൂടിയ ഗ്‌ളാസ്‌കൊണ്ട് സൈ്‌ളഡിങ് സ്‌റ്റൈലില്‍ ഷെല്‍ഫ് നിര്‍മിച്ചാല്‍ ചെലവ് കുറയും. ഭംഗി വര്‍ധിപ്പിക്കാന്‍ ലൈറ്റും നല്‍കാം.
വശങ്ങളില്‍ വില കുറഞ്ഞ ടൈലുകള്‍ ഉപയോഗിക്കാം. അല്‌ളെങ്കില്‍ കറുപ്പ്, തവിട്ട് നിറമുള്ള ഗ്‌ളാസ് പതിച്ചാല്‍ ഗ്രാനൈറ്റിന്റെ പ്രതീതി ലഭിക്കും.
ലിവിങ്ങില്‍ സോഫ സെറ്റിനു പകരം കല്ലിലോ കോണ്‍ക്രീറ്റിലോ പണിത ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചര്‍ ആണെങ്കില്‍ ചെലവ് ഗണ്യമായി കുറക്കാം. മുകളില്‍ കുഷ്യന്‍ ഉപയോഗിച്ചാല്‍ മതിയാകും.തറയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗങ്ങളില്‍ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വേണം വിരിക്കാന്‍. സിറ്റൗട്ട്, ഡൈനിങ് ഹാള്‍ തുടങ്ങി നിരന്തരം കയറിയിറങ്ങുന്ന ഇടങ്ങളില്‍ സാധാരണ വിട്രിഫൈഡോ മറ്റോ ഉപയോഗിക്കാം. അല്ലാത്തയിടങ്ങളില്‍ വില കുറഞ്ഞവ മതിയാവും.
ഏറ്റവും ചെലവ് കുറഞ്ഞ രീതി സിമന്റിടുന്നതാണ്. അതിന് മേമ്പൊടിയായി പല നിറത്തിലുള്ള ഓക്‌സൈഡുകള്‍ കൂടി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 2535 രൂപയാണ് ചെലവ്. തറയോട് പാകി മാര്‍ബ്ള്‍ ഫിനിഷ് ചെയ്യുന്നതാണ് മറ്റൊരു രീതി. ചതുരശ്ര അടിക്ക് 15 രൂപ മുതല്‍ ചെലവ് പ്രതീക്ഷിക്കാം. പ്രകൃതിദത്തം എന്ന ആലങ്കാരികത വേറെ. നിറവൈവിധ്യമില്ലാത്തതും പോറല്‍ വീഴാനുള്ള സാധ്യതയുമാണ് ന്യൂനത. ഇതെല്ലാം പരിഹരിക്കുന്നതാണ് വിലക്കുറവിന്റെ ആകര്‍ഷണീയത.
https://www.facebook.com/Malayalivartha