സ്പേസ് ഒരുക്കാം
വീട് എത്ര വലുതായാലും അകത്തളത്ത് സ്ഥലം പാഴായി കിടക്കുന്നത് നല്ല കാഴ്ചയല്ല.അതുപോലെതന്നെയാണ് സ്ഥലമില്ലാതെ സാധനങ്ങൾ കുത്തി നിറച്ച മുറികളും അരോചകമായിരിക്കും.
വീടുകളിൽ നീളൻ കോറിഡോറുകളും പ്ലാറ്റ്ഫോമുകളും കഴിയുന്നതും ഒഴിവാക്കാം. രണ്ട് മുറികൾ തമ്മിലുള്ള അകലം പരമാവധി കുറക്കുന്നതാണ് നല്ലത്. മെയിൻ ഹാളിൽനിന്ന് എല്ലാ മുറികളിലേക്കുമുള്ള ദൂരം കൃത്യമായിരിക്കണം. അനാവശ്യമായ അലങ്കാരങ്ങൾ ഉപയോഗിക്കാതിരിക്കുന്നത്അത്രയും സ്പേസ് ലാഭിക്കും. അനാവശ്യമായി ഫ്ലോട്ടിങ് ലിവറുകളും കാൻറിലിവറും പണിയുന്നത് ഒഴിവാക്കാം. ...
ഓരോന്നും എവിടെ വെക്കണം എന്നത് വളരെ പ്രധാനമാണ്. ഇതിന് മികച്ച ഉദാഹരണമാണ് അടുക്കളയിലെ ഫ്രിഡ്ജ്അടുപ്പ്–സിങ്ക്–ഫ്രിഡ്ജ് എന്നിങ്ങനെയാണ് സ്ഥാനം. സ്െ റ്റയർകേസ് പണിയുമ്പോൾ തന്നെ മുറികളുടെ സ്ഥാനവും നോക്കണം. അല്ലെങ്കിൽ പടികൾ വഴിമുടക്കിയാകും.കിച്ചണും ഡൈനിങ്ങും വെവ്വേറെ ആകാതെ കിച്ചൺ കം ഡൈനിങ് നൽകുന്നതാണ് ചെറിയ വീടുകൾക്ക് അഭികാമ്യം.
ലിവിങ്ങിലും ഡൈനിങ്ങിലുമെല്ലാം അനാവശ്യ ഫർണിച്ചർ ഒഴിവാക്കണം.അമിത കൊത്തുപണികളും വലുപ്പവുമുള്ള പഴയകാല ഫർണിച്ചർ ഏറെ സ്ഥലം കവരും. ലളിതവും ആവശ്യത്തിന് പ്രാധാന്യം നൽകുന്നതുമായ ഫർർണിച്ചറാണ് അനുയോജ്യം.
https://www.facebook.com/Malayalivartha