ഫർണിച്ചർ തിരഞ്ഞെടുക്കാം
വീട്ടിലേക്ക് ഫർണിച്ചർ വാങ്ങുമ്പോൾ ഒരുപാട് കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.വീടിന്റെ അളവിനും ഭംഗിക്കും അനുസരിച്ചു വേണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ.
കസേരകള്‍ വാങ്ങുമ്പോള്‍ അവയില്‍ സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുമോ എന്ന് നോക്കേണ്ടതാണ്.
മികച്ച ഫിനിഷിംഗ്, സൂക്ഷ്മമായ വെല്‍ഡിംഗ്, ശ്രദ്ധയോടെ വച്ചുപിടിപ്പിച്ച വക്കുകള്‍ തുടങ്ങിയവ ഗുണമേന്മയുള്ള ഫര്‍ണിച്ചറിന്റെ സവിശേഷതകളാണ്. അത്തരം ഫര്‍ണിച്ചറുകളില്‍ സ്‌ക്രൂ, സ്പ്രിങ് മുതലായവ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരിക്കും. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ച് നോക്കിയതിന് ശേഷം ഫര്‍ണിച്ചര്‍ വാങ്ങുക.
ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ അടിവശം പരിശോധിക്കുക. അയഞ്ഞ സ്‌ക്രൂകള്‍, ശരിയായ രീതിയിലല്ലാത്ത തയ്യല്‍, ആവരണമില്ലാത്ത സ്പ്രിങുകള്‍ തുടങ്ങിയ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടുപിടിക്കാന്‍ ഈ പരിശോധന സഹായിക്കും. ഒരു അപാകതയും ഇല്ലാത്ത ഫര്‍ണിച്ചര്‍ കണ്ടെത്തുക എളുപ്പമായിരിക്കില്ല.
ഏതെങ്കിലും ബ്രാന്‍ഡ് മാത്രമാണ് വാങ്ങാന്‍ ഇഷ്ടമെങ്കില്‍ അതിന്റെ റിവ്യൂകള്‍ നോക്കിയ ശേഷം വാങ്ങാം അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുള്ളവരോട് അന്വേഷിക്കാം. വലിപ്പം കുറവുള്ള സ്വീകരണമുറിയിലേക്ക് വലിയ സോഫ സെറ്റ് വാങ്ങിയിട്ടാല്‍ എങ്ങനെയുണ്ടാകും. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാകില്ലേ. ഇങ്ങനെ വരുമ്പോള്‍ പകരം ബീന്‍ ബാഗുകളോ, ചെറിയ സോഫയോ വാങ്ങാം. സോഫയായും ബെഡ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്നവയായാല്‍ അത്രയും ഉപകരിക്കും. അതുപോലെ തന്നെ ഡൈനിങ്ങ് മേശയും കിടക്കയുമെല്ലാം വാങ്ങുന്നത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഡ്രോകള്‍ ഉള്ള തരം ആണെങ്കില്‍ കുറച്ചു കൂടി സൗകര്യപ്രദമാകും.
https://www.facebook.com/Malayalivartha