ഡൈനിങ് റൂം ഒരുക്കാം
പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലെങ്കിലും ഡയനിംഗ് റൂമുകൾ ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്.മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും എൻട്രിയും സ്റ്റെയറുമെല്ലാം ഇൗ സ്പേസിലാണ് സംഗമിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ് ഡൈനിങ് റൂം ഡിസൈൻ ചെയ്യാറുള്ളത്. ഡൈനിങ് റൂമിലെ പ്രധാനഘടകങ്ങളായ വാഷ്ബേസ്, ക്രോക്കറി ഷെൽഫ് എന്നിവയും അതിമനോഹരമായാണ് ഡിസൈനർമാർ ഒരുക്കുന്നത്.ഡൈനിങ് ഏരിയ കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വലുപ്പം നിശ്ചയിക്കേണ്ടത്. കന്‍റംപററി, മോഡേണ്‍, ട്രഡീഷ്ണല്‍, വെസ്റ്റേണ്‍ ഏതു ശൈലിയിലാണ് ഇന്‍റീരിയര്‍ ഒരുക്കേണ്ടതെന്നും മനസിലുണ്ടാകണം. അടുക്കളയോടു ചേര്‍ന്നും എന്നാല്‍ ലിവിങ് റൂമില്‍ നിന്ന് പെട്ടന്ന് കാഴ്ചയെത്താത്ത രീതിയിലുമായിരിക്കണം ഊണുമുറിയുടെ സ്ഥാനം.
മുറിയുടെ ആകൃതി അനുസരിച്ചുവേണം ടേബിളുകളുടെ സ്ഥാനം നിശ്ചിയിക്കാന്‍. ചതുരത്തിലും ദീര്‍ഘചതുരത്തിലും വട്ടത്തിലും ഓവല്‍ ഷേപ്പിലുമെല്ലാമുള്ള ടേബിളുകള്‍ തെരഞ്ഞെടുക്കാം. മള്‍ട്ടിവുഡ്, ഗ്ളാസ് ടേബിളുകളാണ് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത്.
സ്റ്റെയർകേസിന്റെ രണ്ടാമത്തെ ഫ്ലൈറ്റ് ഉള്ള സ്ഥലം സാമാന്യം ഉയരത്തിലാകുന്നതിനാൽ അവിടെ വാഷ്കൗണ്ടർ ഒരുക്കാം. അതല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലം വാഷ്കൗണ്ടർ ആയി വെക്കാവുന്നതാണ്. വാഷര്‍ കൗണ്ടര്‍ ഡിസൈനര്‍ ചെയ്യുമ്പോള്‍ അടിവശത്ത് സ്റ്റോറേജും നൽകാവുന്നതാണ്.
https://www.facebook.com/Malayalivartha