വീടിന് സെറാമിക് ടൈൽ അനിയോജ്യമോ ?
വൈവിദ്ധ്യമാർന്ന നിറങ്ങളും ഡിസൈനുകളുമാണ് സെറാമിക് ടൈലുകളുടെ പ്രത്യേകത. നൂറുകണക്കിന് ഡിസൈനുകളിൽ സെറാമിക് ടൈലുകൾ വിപണയിൽ ലഭ്യമാണ്. ഇവ ഏകദേശം 5ളേ ന് 20 മുതൽ മുകളിലോട്ട് 80 വരെ വിലയുണ്ട്. എന്നാൽ ഇവ തിരഞ്ഞെടുക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. സെറാമിക് ടൈലിന്റെ മുകളിലത്തെ ഒന്നോ രണ്ടോ മില്ലീമീറ്റർ മാത്രമേ പുറമേ കാണുന്ന മിനുസം ഉണ്ടാവുകയുള്ളൂ. അധികം ഉപയോഗം ഉള്ള സ്ഥലത്ത് ഈ പ്രതലം ഇളകി പോകാൻ സാധ്യത കൂടുതലാണ്. എന്നാൽ വൃത്തിയാക്കാനും ഈർപ്പം പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് നല്ലതാണ്. വിലയുടെ കാര്യത്തിൽ ഗ്രാനൈറ്റ്, മാർബിൾ എന്നിവയോട് താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി വിലകുറവുണ്ട്. നിറത്തിലും ഫിനിഷിംഗിലും ഏറെ വൈവിദ്ധ്യമുള്ള ഇവ വീടുകളിൽ ഉപയോഗിക്കാൻ പറ്റിയ ഇനമാണ്. കൂടാതെ വൃത്തിയാക്കലും എളുപ്പമാണ്.
https://www.facebook.com/Malayalivartha