ഫ്ലോറിങ്ങിന് മുൻപ് ശ്രദ്ധിക്കുക
ഫ്ലോറിങ്ങിനു മുൻപ് കൃത്യമായി മുറികളുടെ വാട്ടർലെവൽ എടുക്കേണ്ടതാണ്.ഒരേ ഡിസൈനിലുള്ള ടൈൽ എടുക്കുകയാണെങ്കിൽ വേസ്റ്റേജ് പരമാവധി ഒഴിവാക്കാം.സ്കർട്ടിങ്ങിനുള്ള പീസുകൾ എല്ലാ മുറികളുടെയും ഫ്ളോറിങ് ചെയ്തു കഴിഞ്ഞതിനുശേഷം മാത്രം മുറിക്കുക. ഇങ്ങനെ ചെയ്താൽ വേസ്റ്റേജ് പരമാവധി കുറയ്ക്കാം.പടികൾക്കുള്ള ടൈലുകൾ എടുക്കുമ്പോൾ കൂടുതൽ ഡിസൈൻ ഉള്ളവ തിരഞ്ഞെടുക്കാതിരിക്കുക. ഇവയിൽ ഡിസൈൻ മാച്ച് ചെയ്യണമെങ്കിൽ അളവിൽ കൂടുതൽ കട്ടിങ് വേസ്റ്റേജ് പോകും.
ഫ്ളോറിങ്ങിൽ മുൻപരിചയം ഉള്ള കോൺട്രാക്ടറെ സിലക്ട് ചെയ്യുക. ഒപ്പം കൃത്യമായ അളവുകൾ എടുക്കുകയും ആകാം.ടൈലുകൾ സിലക്ട് ചെയ്യുമ്പോൾ കോൺട്രാക്ടറെ കൂടി കൂട്ടുക. കൃത്യമായ മോഡലുകൾ സിലക്ട് ചെയ്യാൻ അയാളുടെ സഹായം നന്നായിരിക്കും.
കൂടുതൽ വലുപ്പ വ്യത്യാസങ്ങളുള്ള ടൈലുകൾ ഒട്ടിക്കാതിരിക്കുക.കിച്ചൻ ഫ്ളോറിൽ മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മിനുസം കൂടിയാൽ തെന്നിവീഴാനുള്ള സാധ്യത കൂടുതലായിരിക്കും.ബാത്റൂമുകളിലെ ടൈലുകൾ നല്ല ഗ്രിപ്പ് ഉള്ളതും ജോയിന്റ് ഫ്രീയും ആയിരിക്കാൻ ശ്രദ്ധിക്കുക.സ്കർട്ടിങ് ചെയ്യുമ്പോൾ വശങ്ങൾ ഉരുട്ടി ഫിനിഷ് ചെയ്ത് ഒട്ടിക്കുക. പൊടിതങ്ങാതിരിക്കാനും എളുപ്പത്തിൽ വൃത്തിയാക്കാനും ഇതു സഹായിക്കും.
ഫ്ളോറിൽ ബോർഡർ, ബട്ടൺ വർക്കുകൾ എന്നിവ ചെയ്യുമ്പോൾ പ്ലെയിൻ ടൈലുകൾ തിരഞ്ഞെടുക്കുക. മറ്റ് നിറങ്ങളേക്കാൾ പ്ലെയിൻ നിറങ്ങളിൽ ബോർഡറും ബട്ടൺ വർക്കുകളും തിളങ്ങും.
കിച്ചൻ ഫ്ളോർ തിരഞ്ഞെടുക്കുമ്പോൾ വോൾ ടൈലിനും ഗ്രാനൈറ്റിനും തടിവർക്കിനും കൂടി ചേരുന്ന രീതിയിലുള്ള ടൈലുകൾ എടുത്താൽ ഫിനിഷിങ് ആകർഷകമായിരിക്കും.
കിച്ചൻ സ്ലാബിന് ഉചിതമായത് കറുത്ത ഗ്രാനൈറ്റ് ആണ്. കറുത്തവയ്ക്ക് നല്ല കട്ടിയുണ്ട്. പുളിരസം, ഉപ്പുരസം മുതലായവ വീണാൽ നിറം മങ്ങുകയോ പൊടിയുകയോ ഇല്ല.
https://www.facebook.com/Malayalivartha