വീട്ടിൽ നിലവിളക്കിന്റെ സ്ഥാനം
ഹിന്ദു ഗൃഹത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിലവിളക്ക്. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം അത് ഏറെ ഐശ്വര്യം പകരുന്ന ഒന്നാണ്. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. നിലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് നിലവിളക്കിന്റെ സ്ഥാനം.
നിലവിളക്ക് എപ്പോളും ശുദ്ധിയായ സ്ഥലത്തു വേണം വയ്ക്കാൻ .അതിന് തടിയിൽ നിർമിച്ച പീഠമാണ് ഏറ്റവും ഉത്തമം കത്തിച്ച് തറയിൽ വയ്ക്കാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha