അടുക്കള നിർമിക്കുമ്പോൾ
ഗൃഹരൂപ കല്പനയില്‍ പാചകശാലയുടെ അഥവാ അടുക്കളയുടെ സ്ഥാനം പരമപ്രധാനമാണ്. അന്നം തയ്യാറാക്കുന്ന സ്ഥലം മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളിലൊന്നായ പോഷകസമൃദ്ധമായ ആഹാരത്തിന്റെയും അതിന്റെ രുചിയെയും സ്വാധീനിക്കുന്ന ഘടകമാണ്. ഒരു ഗൃഹത്തില്‍ ഏറ്റവും അധികം ഉൌര്‍ജം പുറപ്പെടുവിക്കുന്ന ഭാഗമാണ് അടുക്കള. ഗൃഹത്തിലെ സ്ത്രീകള്‍ ഏറ്റവും സമയം ചെലവിടുന്ന അടുക്കളയുടെ രൂപകല്പന ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒന്നാണ്.വാസ്തുശാസ്ത്രാനുസൃതമായി ഗൃഹനിര്‍മിതി നടത്തുമ്പോള്‍ അടുക്കളയുടെ സ്ഥാനം കിഴക്കുഭാഗത്തായിട്ടാണ് വേണ്ടത് എന്നു മയമതം മുതലായ ഗ്രന്ഥങ്ങള്‍ പറയുന്നു
അടുക്കളയില്‍ കിഴക്കുദര്‍ശനമായി നിന്ന് പാചകം ചെയ്യത്തക്കവിധം വേണം കിച്ചണ്‍ഹോബ് മുതലായവ നിര്‍മിക്കാന്‍. ഒന്നില്‍ കൂടുതല്‍ അടുക്കള ഒരു ഗൃഹത്തില്‍ നിര്‍മിക്കുന്നതില്‍ തെറ്റില്ല. വര്‍ക്ഏരിയയില്‍ പാരമ്പര്യരീതിയില്‍ അടുപ്പിന് സ്ഥാനം നല്‍കുന്ന രീതിയും സ്വീകാര്യമാണ്.
https://www.facebook.com/Malayalivartha