തടി വാങ്ങുമ്പോൾ ശ്രദ്ധിക്കാം
വീട് നിർമാണത്തിന് നല്ലതരം തടി പുറത്തു നിന്നും വാങ്ങുന്നത് വളെര ശ്രമകരമായ ദൗത്യമാണ്. വീട് നിർമാണം ഒരു കരാറുകാരനെ ഏൽപ്പിച്ചാൽ പോലും തടി വാങ്ങിത്തരാമെന്നാണ് മിക്ക വീട്ടുടമകളും പറയാറുള്ളത്. നല്ല തടിയിൽ ജനലുകളും വാതിലുകളും നിർമിച്ചില്ലെങ്കിൽ ഭാവിയിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നതുകൊണ്ടാണ് പലരും ഇൗ തീരുമാനം എടുക്കാറ്. ഗൃഹനിർമാണത്തിന് വീട്ടി, തേക്ക്, പ്ലാവ് എന്നിങ്ങനെ ഇൗടുള്ള മരങ്ങൾ തെരഞ്ഞെടുക്കണം. മാർക്കറ്റിൽ കിട്ടുന്ന നല്ല തടി തേക്ക് തന്നെയാണ്. ഇത് സുലഭമായി ലഭിക്കുന്നു എന്നതും കാട്ടിൽ നിന്നും ലേലത്തിൽ കിട്ടുന്നതുകൊണ്ടും കുറെയേറെ പേർ തേക്ക് തന്നെയാണ് തെരഞ്ഞെടുക്കുന്നത്.
തടികൾ തിരഞ്ഞെടുക്കുമ്പോൾ ഫിനിഷ് പരിശോധിക്കുക. കേടുപാടുകളും മറ്റും മറയ്ക്കാനായി പെയിന്റ് ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തുക.
https://www.facebook.com/Malayalivartha