വീടിനു മുള
വീട് നിർമിക്കാൻ ചിലവ് ഏറി നിൽക്കുന്ന ഈ സാഹചര്യത്തിൽ മുള കൊണ്ട് ഒരു വീടുണ്ടാക്കിയാലോ. ഹരിത നിർമാണ രീതികൾക്ക് നേതൃത്വം നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നൂതന സംരംഭത്തിന് തുടക്കമിട്ടത്.പല കഷണങ്ങളായി നെടുകെ ചീന്തിയ മുളകൾ ഒരു ദിവസം വാക്വം ചേംബറിലിടും. ഇതോടെ മുളയുടെ സുഷിരങ്ങൾ വികസിക്കും. പിന്നീട് ഇവ ബോറിക് ആസിഡും ബൊറാക്സും ചേർന്ന ലായനിയിൽ 48 മണിക്കൂർ മുക്കിയിടും. ഇതോടെ മുളയ്ക്ക് കരുത്ത് വർധിക്കും. സംസ്കരിച്ചെടുക്കുന്ന മുള രണ്ടായി നെടുകെ കീറിയതിനുശേഷമാണ് നിർമാണത്തിനുപയോഗിക്കുന്നത്. ചുവരുകളും മേല്ക്കൂരയുമെല്ലാം മുളകൊണ്ട് വാർക്കാം. എത്ര വേണമെങ്കിലും വളയുമെന്നതാണ് മുളയുടെ ഏറ്റവും നല്ല ഗുണം. പല കഷണങ്ങളായി നെടുകെ ചീന്തിയതിനുശേഷം സംസ്കരിച്ചെടുക്കുന്ന മുളകളാണ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha