കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
വീട് കോൺക്രീറ്റ് ചെയ്യുന്നത് ഏറ്റവും പണിപ്പെട്ടതും ചിലവേറിയതുമായ ഒരു കാര്യമാണ്.മാത്രമല്ല കോൺക്രീറ്റ് സമയത് നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. കമ്പികള്‍ തമ്മിലുള്ള അകലം എന്നിവ ശ്രദ്ധിക്കണം. കാര്‍പോര്‍ച്ച് നിര്‍മ്മിക്കുന്നത്, പില്ലര്‍ ഇല്ലാതെയാണെങ്കില്‍ പോര്‍ച്ചിന് മുകളിലൂടെ വലിയ കമ്പിയിട്ട് ഒരു ബീം കൂടി നിര്‍മ്മിക്കും. അങ്ങനെയെങ്കില്‍ ആ ബീമിന്‍റെ നീളം, കാര്‍പോര്‍ച്ചിന്‍റെ നീളത്തിന്‍റെ ഇരട്ടിയുണ്ടായിരിക്കണം (2 മീറ്റര്‍ മുന്നോട്ടുള്ള പോര്‍ച്ച് ആണെങ്കില്‍ ഭിത്തിയില്‍ നിന്നും അതിന്‍റെ ബീം 4 മീറ്റര്‍ പിന്നിലേക്കും പോയിരിക്കണം). ഇല്ലെങ്കില്‍ പോര്‍ച്ച് തകര്‍ന്നുവീഴാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ പില്ലര്‍ ഇട്ടുള്ള പോര്‍ച്ച് ആണെങ്കില്‍ ഇതിന്‍റെ ആവശ്യമില്ല.
കമ്പി, കമ്പികള്‍ തമ്മിലുള്ള അകലം എന്നിവ ശ്രദ്ധിക്കണം. കാര്‍പോര്‍ച്ച് നിര്‍മ്മിക്കുന്നത്, പില്ലര്‍ ഇല്ലാതെയാണെങ്കില്‍ പോര്‍ച്ചിന് മുകളിലൂടെ വലിയ കമ്പിയിട്ട് ഒരു ബീം കൂടി നിര്‍മ്മിക്കും. അങ്ങനെയെങ്കില്‍ ആ ബീമിന്‍റെ നീളം, കാര്‍പോര്‍ച്ചിന്‍റെ നീളത്തിന്‍റെ ഇരട്ടിയുണ്ടായിരിക്കണം (2 മീറ്റര്‍ മുന്നോട്ടുള്ള പോര്‍ച്ച് ആണെങ്കില്‍ ഭിത്തിയില്‍ നിന്നും അതിന്‍റെ ബീം 4 മീറ്റര്‍ പിന്നിലേക്കും പോയിരിക്കണം). ഇല്ലെങ്കില്‍ പോര്‍ച്ച് തകര്‍ന്നുവീഴാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ പില്ലര്‍ ഇട്ടുള്ള പോര്‍ച്ച് ആണെങ്കില്‍ ഇതിന്‍റെ ആവശ്യമില്ല.
ഭിത്തിയും കോണ്‍ക്രീറ്റും യോജിക്കുന്ന ഭാഗത്ത് ഇപ്പോള്‍ ‘ടാര്‍ ഷീറ്റ്’ വെച്ചതിന് ശേഷമാണ് കമ്പി വിരിച്ചുപോകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഭിത്തിയില്‍ വെള്ളം പിടിക്കുകയില്ല. വാര്‍ക്കുന്നതിന് കമ്പി കെട്ടിക്കഴിഞ്ഞാല്‍ ‘കവറിംഗ് ബ്ലോക്ക്’ കമ്പിയുടെ അടിയില്‍ വെക്കേണ്ടതുണ്ട് . ഇങ്ങനെ ചെയ്യാത്ത പക്ഷം കമ്പികൾ അകന്നുമാറി അപകട സാധ്യത ഉണ്ടാകാനും കാരണമാകുന്നു.ഏറ്റവും കുറഞ്ഞത് 21 ദിവസം കോണ്‍ക്രീറ്റ് അങ്ങനെതന്നെ നിര്‍ത്തി ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. എന്നാല്‍ ഇപ്പോള്‍ 14 ദിവസം മാത്രമാണ് കോണ്‍ക്രീറ്റിനെ സംരക്ഷിക്കുന്നത്.
വീടുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി ലാഭം നോക്കി വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിന് പകരം വസ്തുക്കളുടെ ഗുണമേന്മ നോക്കി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം.
https://www.facebook.com/Malayalivartha