വീടുകൾക്ക് നിറമുള്ള മേൽക്കൂരകൾ
ഓരോ കാര്യത്തിലും നൂതനമായ ചിന്താഗതിയുള്ളവരാണല്ലോ മനുഷ്യർ. ഒരു വീടുവയ്ക്കുമ്പോൾ തന്നെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി പണികഴിപ്പിക്കാനാകും ഭൂരിഭാഗംപേരും നോക്കുക.വീടിനു തണുപ്പേകാനും കുളിര്മപകരുന്നതിനും ഒക്കെയായി, വീടുകളുടെ മേൽക്കൂരയിൽ ഓട് പാകുന്നത് പതിവായിട്ട കാലങ്ങൾ ഏറെയായി എന്നാൽ സ്ഥിരം ചുവന്ന നിറമുള്ള ഓടുകൾ കണ്ടുമടുത്ത ജനങ്ങൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത് കളർഫുൾ ഓടുകളാണ്.പലനിരത്തിലും രൂപത്തിലും ഭാവത്തിലുമുള്ള ഓടുകൾ ഇന്ന് വീടുകളിൽ അലങ്കരിച്ചുവരുന്നു.വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. ടെറാക്കോട്ട, ഇരുണ്ടനീല, പച്ച, ഗോള്‍ഡന്‍ ബ്രൗണ്‍ തുടങ്ങി വിഭിന്ന നിറങ്ങളിലുള്ള മേച്ചില്‍ ഓടുകള്‍ക്ക് ആവശ്യക്കാർ ഏറെയാണ്.ടെറാക്കോട്ട ഓടുകള്‍ അവയുടെ സ്വാഭാവികമായ നിറമായ ചുവപ്പ് കളറില്‍ മാത്രമേയുള്ളൂ. അത്തരം ഓടുക വാങ്ങി അവയില്‍ പല നിറത്തിലുള്ള പെയിന്‍റും അടിക്കാം. എന്നാല്‍ അതിന്‍റെ ഭംഗി രണ്ടോ മൂന്നോ വര്‍ഷമേ നിലനില്‍ക്കൂ. അപ്പോഴേക്കും നിറം മങ്ങിയിട്ടുണ്ടാകും, വീണ്ടും പെയിന്റ് ചെയ്‌താൽ മാത്രമേ, തുടക്കത്തിലേ ഭംഗി ലഭിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha