സ്വീകരണമുറി മനോഹരമാക്കാം
ബന്ധുക്കളോടൊപ്പം ഏറ്റവുംകൂടുതൽ ഒരുമിച്ച് ചിലവഴിക്കുന്ന മുറിയാണ് സ്വീകരണ മുറി.മനസ്സിനിണങ്ങുന്ന രീതിയിൽ മനോഹരമാക്കിയാൽ സ്വീകരണമുറി നമുക്ക് കൂടുതൽ പോസിറ്റീവ് എനര്ജിയാണ് നൽകുന്നത്. ഇന്നത്തെ കാലത് പുതു തലമുറ ഒരു വീട് വയ്ക്കുമ്പോൾ വീട്ടിന്റെ എല്ലാഭാഗവും മനോഹരമാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. പലതരം പാത്രങ്ങൾ പൂവുകൾ എന്നിങ്ങനെ പലതരം സാധനങ്ങൾ ഉപയോഗിച്ച നമ്മൾ വീട് മനോഹരമാക്കുന്നുണ്ട്.ഭിത്തികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത വീണ്ടും തിരിച്ചെത്തിയിട്ടുണ്ട് വീടുകള്‍ക്ക് തനതായ ഭംഗി നല്‍കാന്‍ ഇത് സഹായിക്കും. പ്രചോദനം നല്‍കുന്ന വാക്കുകളും നിങ്ങള്‍ ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളില്‍ പ്രദര്‍ശിപ്പിക്കാം. പഴയതും വിരസവുമായ സാധാരണ കണ്ണാടികള്‍ക്ക് പകരം ആകര്‍ഷകമായ പുറംചട്ടയോട് കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികള്‍ തിരഞ്ഞെടുക്കുക. പഴയ കണ്ണാടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അതിന് ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കിയും മുറി ഭംഗിയാക്കാൻ ഉപോഗിക്കാം.വ്യത്യസ്തമായി നെയ്തെടുത്ത കൈത്തറി പരവതാനികളും മറ്റും സ്വീകരണ മുറിയ്ക്കായി തിരഞ്ഞെടുക്കാം.
https://www.facebook.com/Malayalivartha