ഓടുകൾ വീടിന് അനിയോജ്യമോ ?
പണ്ട് മുതൽക്കേ നമ്മൾ കണ്ടുവരുന്ന പലതരത്തിലുള്ള വീടുകളിൽ ഒന്നാണ് ഓടിട്ട വീട് അല്ലെങ്കിൽ ഓട് പാകിയ വീട്.ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമ്മിക്കുന്ന വസ്തു . ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു.ഇവ വീടിനു മനോഹരമാക്കുന്നതുപോലെ തന്നെ വീടിനുള്ളിൽകുളിര്മ അനുഭവപ്പെടാൻ സഹായിക്കുന്നു
ആധുനികകാലത്ത് ഓടുകൾ മാത്രം പാകിയ വീട് വളരെ വിരളമാണെങ്കിലും,തണുപ്പ് നിലനിർത്തുന്നതിനായി കോൺക്രീറ്റിനുപുറത്ത് ഓടുകൾ പാകുന്നു.അതും വിവിധ വർണ്ണത്തിലും രൂപത്തിലും.ഓടുകൾ കാണാൻ മനോഹരമാണെന്നതുപോലെ തന്നെ വീട്ടിനുള്ളിൽ തണുപ്പ് നിലനിർത്താനും കോൺക്രീറ്റുകൾക്ക് ഒരു സംരക്ഷണ കവചം പോലെയും ഇത് ഉപയോഗിച്ചുവരുന്നു.
ഓടുകള്‍ കോണ്‍ക്രീറ്റ് ടെറസിന് മീതെയോ, മരമോ, സ്റ്റീലോ ഉപയോഗിച്ചുള്ള ട്രസ്സിന് (Tress) മീതെയോ വിരിക്കാവുന്നതാണ്. എന്നാല്‍ 'ഗാഡി' (ഒരു ഓടിനെ മറ്റൊന്നിനോട് ചേര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ഭാഗം) ഇല്ലാത്തതരം ഓടുകള്‍ ട്രസ്സിനുമേല്‍ വിരിക്കാനാവില്ല.ഫ്ലറ്റ് റൂഫ് പണിത് അതിന്റെ മുകളില്‍ സ്റ്റീല്‍ ട്രസ്സ് കൊടുത്തശേഷം അതില്‍ ഓടിടുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. വീടിന്റെ ഡിസൈനിന്റെ ഭാഗമായാണ് ഇത്തരം റൂഫുകള്‍ നല്‍കേണ്ടത്.കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഓട് വിരിക്കുന്നതിന് അത് പൂര്‍ണമായും ലെവല്‍ ചെയ്തിട്ടുള്ളതാണെങ്കില്‍ പ്രതലത്തിന്റെ ഉയരം, ചെരിവ് എന്നിവ അനുസരിച്ച് സ്‌ക്വയര്‍ ഫീറ്റിന് 4.50 രൂപ മുതല്‍ 8.50 രൂപ വരെ പണിക്കൂലി വരും. ട്രസ്സിന് ഓടു വിരിക്കുന്നതിന് 6.50 മുതല്‍ 10 രൂപ വരെ പണിക്കൂലി പ്രതീക്ഷിക്കാം.മാംഗഌര്‍, സ്പാനിഷ്, ടോറിനോ, ഫൊഡാനോ, ടെയ്‌ലര്‍, മിനാര്‍ തുടങ്ങി പലതരം മേച്ചില്‍ ഓടുകള്‍ ഉണ്ട്. സാധാരണ നമ്മള്‍ ഉപയോഗിക്കുന്നത് മാംഗഌര്‍ ടൈല്‍സ് ആണ്. വിലക്കുറവും കൂടിയ വലിപ്പവുമാണ് കാരണം. ഓടിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത് അതിന്റെ ഗ്രേഡിലാണ്.
https://www.facebook.com/Malayalivartha