വീടുകൾക്ക് ട്രസ് റൂഫ്
കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ട്രസ് റൂഫ് വളരെയധികം ഫലപ്രദമാണ്ഇ.പ്പോഴത്തെ വീടുകൾക്ക് ട്രസ്സിങ് അത്യാവശ്യമാണെന്ന് പറയാതിരിക്കാൻ തന്നെ വയ്യ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് റൂഫിലെ സ്ലാബ് വികസിക്കുകയും വിള്ളലുകള്‍ വരുകയും തടയുന്നതിന് ട്രസ്സിങ് തീർച്ചയായും സഹായിക്കും. അധികം ചെലവില്ലാതെതന്നെ നിത്യേനയുള്ള പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ധാരാളം സ്ഥലം ലഭിക്കും.പരമ്പരാഗതമായ തടി റാഫ്റ്ററുകളേക്കാൾ വഴങ്ങുന്നത് സ്റ്റീൽ റാഫ്റ്ററുകളാണ്. തടി ഉപയോഗിച്ചിരുന്ന സമയത്ത് വളരെ താണതും കുത്തനെയായതുമായ മേൽക്കൂരകൾ ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. ട്രസ്സ് റൂഫിനകത്ത് വാട്ടർ ടാങ്കുകൾ പുറത്തേക്കു കാണാത്ത രീതിയിൽ വയ്ക്കാവുന്നതാണ് . ട്രസ്സില്‍ സോളാർ പാനലുകളോ വാട്ടർ ഹീറ്ററുകളോ ഘടിപ്പിക്കാം. കെട്ടിടത്തിന്റെ ഉറപ്പ് വർധിപ്പിക്കാനും ട്രസ്സിങ്ങിന് കഴിയുന്നു. ചൂടു കുറയുന്നതിനാൽ വൈദ്യുതി ചെലവ് കുറയ്ക്കാനും ഇത് നമ്മെ സഹായിക്കും.
മൈൽഡ് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയാണ് ട്രസ്സിങ്ങിന് കൂടുതൽ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന സെക്ഷനുകൾ ജിഐ ആയിരിക്കുന്നതു നന്ന്. വെൽഡിങ് സമയത്ത് കൂടുതൽ വരുന്ന ഫ്ലക്സ് മാറ്റിക്കളയണം. വെൽഡ് ചെയ്ത ഭാഗങ്ങൾ മിനുസപ്പെടുത്തിയെടുക്കുക. മുറിച്ചതും വെൽഡ് ചെയ്തതുമായ ഭാഗങ്ങളിൽ മൂന്നു ലെയർ പെയിന്റ് അടിക്കണം.
https://www.facebook.com/Malayalivartha