വീടിന്റെ അടിത്തറ എപ്പോളും ബലമുള്ളത്
വീട് നിർമിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അടിത്തറ നിർമാണം. ഭൂമിയുടെയും മണ്ണിന്റെയും അടിസ്ഥാനത്തിലാണ് ഓരോ വീടിന്റെയും അടിത്തറ നിർമിക്കുന്നത്.ഭൂമി കുഴിച്ച് നിർമിക്കുന്ന അടിസ്ഥാരകൾക്ക് കൂടുതൽ ബലം ഉണ്ടായിരിക്കും മണ്ണ് നിറച്ച് അതിൽ അടിത്തറ നിർമിക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും ബലക്കുറവ് സംഭവിക്കുന്നു .മൊത്തം കെട്ടിടത്തിന്റെ ഭാരത്തെ മണ്ണിലേക്ക് ഇറക്കി വെക്കുന്നത് അടിത്തറയാണ്. മണ്ണിന്റെയും കെട്ടിടത്തിന്റെയും തരം അനുസരിച്ച് ഇത് വ്യത്യസ്ത രീതിയിലായിരിക്കും. തറ കെട്ടുമ്പോള് മണ്ണിനടിയിലേക്ക് പോകുന്ന സ്ഥലമാണ് ഫൗണ്ടേഷന്. തറ നിരപ്പിന് പുറത്തേക്ക് കാണുന്ന ഭാഗം ബേസ്മെന്റ് എന്ന പറയുന്നു.ആഴം കൂടിയ അടിത്തറക്കും മണ്ണിന് ഭാരവാഹകശേഷി കുറയുമ്പോഴുമാണ് പൈലിങ് വേണ്ടി വരുന്നത്. അടിച്ചു താഴ്ത്തിയ പൈല് വഴി കെട്ടിടത്തന്റെ ഭാരം ഭൂമിയിലേക്ക് വ്യാപിപ്പിക്കുന്ന അസ്തിവാരമാണിത്. സാധാരണ വലിയ കെട്ടിടങ്ങള്ക്കാണ് പൈലിങ് നിര്ബന്ധമെങ്കിലും കല്ലുവെട്ടുകഴി, കുളം നികത്തിയ സ്ഥലം എന്നിവിടങ്ങളില് വീട് പണിയുമ്പോഴും പൈലിങ് ചെയ്യേണ്ടതുണ്ട്. കെട്ടിടഭാരത്തിനനുസരിച്ച് പൈലിങിന്റെ എണ്ണവും ആഴവും വലുപ്പവും കമ്പിയുടെ എണ്ണവും കൂടും.
https://www.facebook.com/Malayalivartha