വീട് പണിയുമ്പോൾ ശ്രദ്ധക്കുറവ് പാടില്ല
വീട് നിര്‍മ്മാണസമയത്ത് കൂടെ നിന്ന് അന്വേഷിക്കണം. ജോലിക്കാരുമായോ കോണ്‍ട്രാക്ടറുമായോ വഴക്ക് ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്യണം. അവരുടെ തെറ്റുകള്‍ തന്മയത്വത്തോടെ ചൂണ്ടിക്കാണിക്കണം. ഇല്ലെങ്കില്‍ അവര്‍ നിങ്ങളുടെ വീടിന്‍റെ നിര്‍മ്മാണവേളയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്തുവെക്കും. വീട് നിര്‍മ്മാണം എന്നത് എപ്പോഴും ഉണ്ടാകില്ല. ആകയാല്‍ ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വീടുപണി കഴിഞ്ഞ് പാലുകാച്ച് സമയത്ത് നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാര്‍ക്കും നിങ്ങളെക്കൊണ്ട് കഴിയുന്ന ഓരോ ചെറിയ സമ്മാനമെങ്കിലും നല്‍കണം.ആദ്യം എത്ര രൂപയുടെ വീട് പണിയാം എന്ന് ആലോചിക്കണം. ലോണ്‍ എടുത്താല്‍ തിരിച്ചടവ് എങ്ങനെ ആയിരിക്കും എന്ന് തീര്‍ച്ചയായും തീരുമാനിച്ചിരിക്കണം. നാട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍, ബന്ധുക്കള്‍ എന്നിവര്‍ പറയുന്ന 'ചിലവേറിയ' കാര്യങ്ങള്‍ ഒഴിവാക്കി, നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം.എത്ര റൂമുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ വേണമെന്ന് കൃത്യമായി നിങ്ങളുടെ പാര്‍ട്ട്ണറുമായി ആലോചിച്ച് തീരുമാനിക്കണം. ഒടുവില്‍ ഇവ ഒരു കണ്‍സല്‍ട്ടന്‍റ് അല്ലെങ്കില്‍ കോണ്‍ട്രാക്ടറുമായി ചര്‍ച്ച ചെയ്യുക. നിങ്ങളുടെ ബഡ്ജറ്റ്, കോണ്‍ട്രാക്ടറുടെ 'മോഹനവാഗ്ദാനങ്ങളില്‍' വീണ് പിന്നെയും വലുതാകരുത്.
https://www.facebook.com/Malayalivartha