വീട് പണിയും മുൻപ് ശ്രദ്ധിക്കേണ്ടവ
വീട് നിര്‍മിക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത് ആ സ്ഥലത്തേക്ക് സ്വന്തമായി റോഡോ വഴിയോ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ്മാത്രമല്ല ഭൂമിയുടെ രേഖകള്‍ കൃത്യമായിരിക്കേണ്ടതും സമയാസമയങ്ങളില്‍ ഭൂനികുതി അടച്ചു തീര്‍ത്തതുമായിരിക്കണം. വയലുകളിലാണ് വീടുവെക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുന്‍കൂട്ടി പഞ്ചായത്തില്‍ നിന്നോ റവന്യൂ അധികൃതരില്‍ നിന്നോ അനുവാദം വാങ്ങേണ്ടത് വളരെ അത്യാവശ്യമാണ് ഇത്തരം വയലുകളില്‍ കഴിഞ്ഞ കാലങ്ങളില്‍ കൃഷി നടത്തുന്നില്ലെന്നും കൃഷിക്ക് യോഗ്യമല്ലെന്നുമുള്ള രീതിയില്‍ റിപ്പോര്‍ട്ട് അധികൃതര്‍ നല്‍കേണ്ടതാണ്.
നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഗത്തിനും പഞ്ചായത്തില്‍ കെട്ടിട നികുതി നമ്മൾ നല്‍കേണ്ടതാണ്. താഴെ നിലക്കും മുകളിലത്തെ നിലക്കും നികുതി ഈടാക്കുന്നതാണ്. 2500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഡംബര നികുതിയും ചുമത്തുന്നതാണ്. ഇത്തരം വീടുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് മഴവെള്ള സംഭരണിയും നിര്‍മിക്കേണ്ടതാണ്.
വീടിന്റെ പുറംഭാഗത്ത് നിന്നും മൂന്ന് മീറ്ററിനുള്ളില്‍ വൈദ്യുത ലൈനുകള്‍ പോകാന്‍ പാടില്ല. വീടിന്റെ ഉയരത്തിന് സമാനമായും ലൈന്‍ ഉണ്ടാകരുത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും രണ്ട് മീറ്ററിലധികം ഉയരം ലൈനിനു ഉണ്ടായിരിക്കണം. കക്കൂസിന് കുഴിയെടുക്കുമ്പോള്‍ കിണറില്‍ നിന്നും 7.5 മീറ്റര്‍ അകലം പാലിക്കേണ്ടതും അതിരുകളില്‍ നിന്നും 1.20 സെ.മി ദൂരം പാലിക്കേണ്ടതു൦ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.ഇതിനൊക്കെ പുറമെ വീടിന്റെ പണി തുടങ്ങുന്നതിന് മുമ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങേണ്ടതാണ്. വീടിന്റെ പണികള്‍ തീര്‍ത്ത് (താമസ യോഗ്യമായാല്‍) കംപ്ലീഷന്‍ പ്ലാന്‍ പഞ്ചായത്തില്‍ നല്‍കി വീട്ടുനമ്പര്‍ കരസ്ഥമാക്കി നികുതി അടക്കാവുന്നതാണ്.
https://www.facebook.com/Malayalivartha