ഫ്ലോറിങ്ങിനു മാർബിൾ
ഫ്ലോറിങ്ങിൽ മാർബിളിന്റെ സ്ഥാനം ഒന്ന് വേറെതന്നെയാണ്.എത്രയോ കാലം മുതലുള്ള അതിന്റെ പ്രൗഢി ഇന്നും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഒരുകാലത്തു സമ്പന്നരുടെ വീടുകളിൽ കണ്ടിരുന്ന മാർബിൾ ഇന്ന് കൂടുതൽ ജനകീയമായിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഇറ്റാലിയൻ മാർബിൾ പോലുള്ളതിനാണ് ഇന്നും ഡിമാൻഡ് കൂടുതൽ ഉള്ളത്. വീട്ടിന്റെ ഏത് ഭാഗത്തും മാർബിൾ ഇടാവുന്നതാണ്. ടൈലായും സ്ലാബായും ഇത് ലഭ്യമാക്കുന്നുണ്ട്.ക്രിസ്റ്റലൈസ് ചെയ്ത ലൈംസ്റ്റോൺ ആണ് മാർബിൾ എന്ന് പറയുന്നത്. അതിനു ഗ്രാനൈറ്റിന്റെ അത്ര കടുപ്പമില്ലന്നെ ഉള്ളു.എന്നാൽ ഇന്ന് പലനിരത്തിലും തരത്തിലുമുള്ള മാർബിൾ വാങ്ങാൻ കിട്ടും. എങ്കിലും വെള്ളയുടെ വകഭേദങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. ചില മാർബിളുകൾ കട്ടി കൂടിയത് അഴുക്ക് പെട്ടന്ന് പിടിക്കാത്തതുമാണ്.ഇത്തരത്തിലുള്ളവ ചോദിച്ചുവാങ്ങാൻ പരമാവധി ശ്രദ്ധിക്കുക.വാങ്ങുമ്പോൾ പൊട്ടലും പാടും ഉള്ളത് പരമാവധി ഒഴിവാക്കണം. കോമൺ സൈസിൽ കിട്ടുന്നവ അളന്നെടുക്കാനും മറക്കരുത്. എന്നാൽ ഇറ്റാലിയൻ മാർബിളിന് 600 രൂപമുതൽ മുകളിലോട്ട് വിലയുണ്ട്.മാർബിളിന്റെ ക്വളിറ്റി നിറം സൈസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റമുണ്ടാകും.
https://www.facebook.com/Malayalivartha