വീട് മനോഹരമാക്കാം
വീടിനു മോടികൂട്ടാൻ പല രീതിയിലും പ്രയത്നിക്കുന്നവരാണ് നമ്മൾ.വീട് മനോഹരമാക്കുന്നതിൽ വീടിനു അകത്തേയും പുറത്തെയും ഓരോ വസ്തുവും പ്രധാന പങ്കുവഹിക്കുന്നു.പൂന്തോപ്പുകള്‍ക്ക് ഒരു വീടിന് വേണ്ട മനോഹാരിത നല്‍കുന്നതില്‍ വലിയ പങ്കുണ്ട്. വീടിനകത്തെ കോര്‍ണറുകളില്‍ തൂങ്ങിക്കിടക്കുന്ന ചെടിച്ചട്ടികള്‍ സ്ഥാപിച്ച് അതില്‍ വിവിധ തരത്തിലുള്ള ചെടികള്‍ വളര്‍ത്താം.മാത്രമല്ല പലനിരത്തിലും തരത്തിലുമുള്ള പൂവുകൾ വീടിനു കൂടുതൽ ഭംഗിയേകുന്നവയാണ്.
അടുത്തത് വീട്ടിനുള്ളിലെ ലൈറ്റുകളാണ്, ഇവയിൽ വ്യത്യസ്തത ഉണ്ടെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല വീട് മനോഹാരിയായി. അധികം പ്രകാശമില്ലാത്ത വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കാം. ലൈറ്റിനു യോജിക്കുന്ന രീതിയില്‍ ചുവരുകള്‍ പെയിന്റ് ചെയ്താല്‍ അത് കൂടുതല്‍ ഭംഗിയേകും. ഇന്ന് വിപണികളിൽ പലതരത്തിലുള്ള ലൈറ്റുകൾ ലഭ്യമാണ്.
പിന്നെയുള്ളത് പെയിന്റിംഗ് ആണ് പണ്ട് കാലത് പൊതുവെ വെള്ള നിറങ്ങളും അതിനോട് സാമ്യമുള്ള ലൈറ്റ് നിറങ്ങളാണ് വീട് പെയിന്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്തു അതിനു വലിയ മാറ്റം സംഭവിച്ചിരിക്കയാണ്.വീടുകളിൽ പലതരം പെയിന്റുകളാണ് ഭംഗിക്കായി ഉപയോഗിക്കുന്നത്.കൂടാതെ ചുമർ ചിത്രകലയും വീടിനു മോടികൂട്ടുന്നതിനായി നമ്മൾ ഉപയോഗിച്ച് വരുന്നു.
https://www.facebook.com/Malayalivartha