വീടുകൾക്ക് ഫോള്‍സ് സീലീങ്ങ്
ചൂട് കുറയ്ക്കുക, ശബ്ദം പ്രതിരോധിക്കുക, ഭംഗിയുള്ള ലൈറ്റിങ്ങ് നല്‍കുക തുടങ്ങി മുറികളില്‍ ഫോള്‍സ് സീലിങ്ങ് നല്‍കുന്നതിന് ചില ഉദ്ദേശ്യങ്ങളുണ്ട്. അതായത്, ചൂടുകുറയ്ക്കാനും ശബ്ദം പ്രതിരോധിക്കാനും മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്ത അത്യാവശ്യ ഘട്ടങ്ങളില്‍ ഫോള്‍സ് സീലിങ്ങ് നല്‍കാം. എന്നാല്‍ ഇവ ആവശ്യമില്ലാത്തിടത്ത് ഫോള്‍സ് സീലിങ്ങ് നല്‍കേണ്ട കാര്യമില്ല.
ലൈറ്റിങ്ങ് ആകര്‍ഷകമാക്കാന്‍ എണ്ണമറ്റ സാധ്യതകള്‍ ലഭിക്കുന്നുവെന്നതാണ് ഫോള്‍സ് സീലിങ്ങിന്റെ പ്രത്യേകത. എന്നാല്‍ ഫോള്‍സ് സീലിങ്ങ് നല്‍കുമ്ബോള്‍ കോവ് ലൈറ്റിങ്ങ് ആണെങ്കില്‍ പൊടി കയറിയിരിക്കാന്‍ സാധ്യതയുണ്ട്. ചില മുറികളില്‍ ബീമും മറ്റും വന്ന് സീലിങ്ങിന്റെ ഭംഗി നശിക്കാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഫോള്‍സ് സീലിങ്ങ് നല്‍കാം. അല്ലാത്ത പക്ഷം ചെലവ് കൂടും എന്നതല്ലാതെ പ്രയോജനമില്ല.
https://www.facebook.com/Malayalivartha