സ്വാദൂറും പാവ് ബാജി വീട്ടിലുണ്ടാക്കാം
'പാവ് ബാജി' എന്ന വടക്കേ ഇന്ത്യന്‍ വിഭവം ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല. കുട്ടികള്‍ക്ക് വൈകുന്നേരങ്ങളില്‍ ഈ വിഭവം ഉണ്ടാക്കി കൊടുക്കാം. വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് പാവ് ബാജി.
ബണ്‍ 1 പാക്കറ്റ്
ഉരുളക്കിഴങ്ങ് 1 എണ്ണം( വലുത് )
സവാള 1 വലുത്
പച്ചമുളക് 3 എണ്ണം
തക്കാളി 1 വലുത്
ക്യാരറ്റ് 1 എണ്ണം (മീഡിയം)
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മുളക് പൊടി 2 ടീസ്പൂണ്‍
ചാട്ട് മസാല 1 ടീസ്പൂണ്‍
ഗരം മസാല പൊടി 1 ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി
പേസ്റ്റ് 1 ടീസ്പൂണ്‍
സോയ സോസ് : 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം അല്‍പം എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, തക്കാളി ഇവ വഴറ്റുക. വഴന്നു വരുമ്പോള്‍ ഉപ്പും, സോയ സോസ്, പൊടികള്‍ എല്ലാം കൂടി ഇട്ടു നന്നായി വഴറ്റുക. ശേഷം ഉരുളക്കിഴങ്ങ്, ക്യാരറ്റ് ഇട്ടു നന്നായി മിക്‌സ് ചെയ്തു വെള്ളം ഒഴിച്ച് അടച്ചു വെക്കുക.
വെള്ളം വറ്റി വരുമ്പോള്‍ തീ ഓഫ് ആക്കി തണുക്കാന്‍ വയ്ക്കുക. ഇനി ബണ്‍ പകുതി ആക്കി മുറിച്ചു തവയില്‍ നെയ് ഒഴിച്ച് 2 വശം ചൂടാക്കി എടുക്കുക. ചെറുതായി റോസ്റ്റായാല്‍ വാങ്ങി വെക്കുക. ഇനി നേരത്തെ വേവിച്ചു വെച്ച മസാലക്കൂട്ട് മിക്‌സിയില്‍ അരച്ചെടുക്കുക.
ഇനി ബണ്‍ അതില്‍ മുക്കി കഴിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കാം, ഗ്രീന്‍പീസ് വേവിച്ചു ചേര്‍ക്കാം. അതൊക്കെ അവരവരുടെ സ്വാദിന് അനുസരിച്ച്. മല്ലിയില ഇഷ്ടമുള്ളവര്‍ക്ക് അതിനു മീതെ തൂവി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha