അകാല വാര്‍ദ്ധക്യം തടയാനും, രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താനും ഒക്കെ, ചേമ്പ് മതി!
മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് കപ്പ. കിഴങ്ങ് വര്‍ഗ്ഗത്തില്‍ കപ്പ കഴിഞ്ഞാല്‍ പ്രധാനി ചേമ്പാണ്.
പലരും ഇത് ആഹാരക്രമത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ഇവ വളരെ സമ്പുഷ്ടമായ ആഹാരമാണ്.
മറ്റു കിഴങ്ങു വര്‍ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്.
വയറുകടി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്.
ഇത് താരനേയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു. വിറ്റാമിന്‍ സി, എ എന്നിവ ചേമ്പില്‍ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നു ഇത്.
കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാഘാതത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha