വീട്ടില്‍ തയ്യാറാക്കാം ഫ്രഷ് വാനില ഐസ്‌ക്രീം
ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വാനില ഐസ്‌ക്രീം വീട്ടില്‍ വളരെ എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വിപ്പിംഗ് ക്രീം പൗഡര്‍ 40 ഗ്രാം
തണുത്ത പാല്‍ അര കപ്പ്
വാനില എസ്സന്‍സ് 1 ടീസ്പൂണ്‍
ആദ്യം മൂന്ന് ചേരുവകളും നന്നായി ബീറ്റര്‍ കൊണ്ട് അടിച്ചു വിപ്പിംഗ് ക്രീം ഉണ്ടാക്കണം. ശേഷം ഫ്രിഡ്ജില്‍ വയ്ക്കണം.
ഫ്രഷ് ക്രീം 100 ഗ്രാം
പഞ്ചസാര അര കപ്പ്
ജലാറ്റിന്‍ പൗഡര്‍ അര ടീസ്പൂണ്‍
പാല്‍ ഒന്നര ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ജലാറ്റിന്‍ പൗഡര്‍ ഒന്നര ടേബിള്‍സ്പൂണ്‍ പാലില്‍ കലര്‍ത്തി 15 മിനിറ്റ് വയ്ക്കുക. അപ്പോഴേക്കും ജലാറ്റിന്‍ നന്നായി കുതിര്‍ന്നു വരും.ഇനി ചെറിയ പാനില്‍ പഞ്ചസാരയും ഫ്രഷ് ക്രീമും ചൂടാക്കുക.
വളരെ ചെറിയ തീയേ പാടുള്ളു. തിളപ്പിക്കരുത്. തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ജലാറ്റിന്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
ശേഷം ഫ്രിഡ്ജില്‍ വച്ച വിപ്പിംഗ് ക്രീമും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി ഫ്രീസറില്‍ തണുപ്പിക്കാന്‍ വയ്ക്കാം. 4 മണിക്കൂര്‍ കഴിയുമ്പോള്‍ ഐസ്‌ക്രീം റെഡി ആയിട്ടുണ്ടാകും.
https://www.facebook.com/Malayalivartha