കര്‍ഷര്‍ക്കായി കൃഷിഭവന്‍ ചെയ്യുന്ന സേവനങ്ങള്‍ എന്തൊക്കെയെന്നറിയൂ..
ഏലാപ്പീസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാന കാര്‍ഷികസ്ഥാപനമാണ് 1987-ല്‍ കൃഷിഭവനായി മാറിയത്. പഴയ ട്രെയിനിംഗ് ആന്‍ഡ് വിസിറ്റ് പ്രോഗ്രാമിന്റെ ഭാഗമായിരുന്ന അത് കാര്‍ഷിക ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേകമായി സ്ഥാപനവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് ഒട്ടേറെ സേവനങ്ങള്‍ കൃഷിഭവനുകള്‍ ചെയ്തുവരുന്നുണ്ട്.
ഫലഭൂയിഷ്ഠമായ മണ്ണിലുള്ള 16 തരം മൂലകങ്ങളും ധാതുക്കളുമാണ് വിളവിനെ മെച്ചപ്പെടുത്തുന്നത്. അതുകൊണ്ട് കൃഷിയുടെ അടിസ്ഥാനം മണ്ണാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മൂലകങ്ങളുടേയും ധാതുക്കളുടേയും ഏറ്റക്കുറച്ചിലുകള്‍ മണ്ണിനെ ഊഷരമാക്കും. കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായി ശേഖരിച്ച മണ്ണിന്റെ സാമ്പിള്‍ സഹിതം അപേക്ഷിച്ചാല്‍ കൃഷിഭവന്‍ മണ്ണു പരിശോധന നടത്തി ഏത് അംശമാണ് കുറവെന്ന് കണ്ടെത്തി വളപ്രയോഗത്തിന് നിര്‍ദേശിക്കും. ജില്ലകള്‍ തോറും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെ സേവനവും ഇപ്പോള്‍ ലഭ്യമാണ്.
ഗ്രാമസഭ പാസാക്കുന്ന പട്ടിക പ്രകാരവും കൃഷിവികസനസമിതിയുടെ ശുപാര്‍ശ പ്രകാരവും ഇടവിളകൃഷിക്കായി ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍ എന്നിവയും കൃഷിവകുപ്പു മുഖേന വിവിധ പച്ചക്കറിതൈകള്‍, പച്ചറിവിത്ത്, കുറ്റിക്കുരുമുളക്, വള്ളികുരുമുളക് തൈ, വിവിധയിനം വാഴക്കന്നുകള്‍, തെങ്ങിന്‍ തൈ, ശീതകാലപച്ചക്കറി തൈകള്‍ എന്നിവയും കൃഷിഭവന്‍ വിതരണം നടത്തുന്നുണ്ട്. അത്യുത്പാദനശേഷിയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും വിതരണം നടത്തണമെങ്കിലും കൃഷിഭവനെ സമീപിക്കാവുന്നതാണ്.
കൃഷിവകുപ്പുമുഖേന സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും കാര്‍ഷിക സബ്‌സിഡികള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നതും അവ കര്‍ഷകന് നേടിക്കൊടുക്കുന്നതും കൃഷിഭവനാണ്. തദ്ദേശഭരണവകുപ്പിന്റെ കീഴില്‍ തെങ്ങിന് സബ്‌സിഡിനിരക്കില്‍ വളം, കൂമ്പ്ചീയലുള്ള തെങ്ങ് വെട്ടിമാറ്റിനടാന്‍ 75 ശതമാനം സബ്‌സിഡി, വാഴക്കന്ന് ഒന്നിന് 10 രൂപ അമ്പത് പൈസ സബ്‌സിഡി, പമ്പ്‌സെറ്റ്, വീഡ്കട്ടര്‍, കുമ്മായം, വിവിധയിനം വളങ്ങള്‍, തൈകള്‍, തെങ്ങിന്‍ തൈ എന്നിവയുടെ വിതരണം സബ്‌സിഡി നിരക്കില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് കൃഷിഭവന്റെ സേവനം ഉപയോഗപ്പെടുത്താം.
കുറഞ്ഞത് 30 സെന്റ് സ്ഥലവും അവിടെ കിണറും പമ്പ്ഹൗസും ഉണ്ടെങ്കില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതി കണക്ഷന് അര്‍ഹതയുണ്ട്. അതിനുള്ള അപേക്ഷ, നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും സഹിതം ഹാജരാക്കേണ്ടത് കൃഷിഭവനിലാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പരമാവധി 25,000 രൂപവരെയുള്ള സഹായം, കുളം നവീകരണത്തിന് 15,000 രൂപ, കുളം കുഴിക്കാന്‍ ക്യൂബിക് മീറ്ററിന് 62.50 രൂപവീതം സഹായം, പമ്പ് സെറ്റ് അനുവദിക്കാന്‍ ബ്ലോക്ക് തലത്തില്‍ ലക്ഷങ്ങളുടെ സഹായം എന്നിയും കൃഷിഭവന്‍ ലഭ്യമാക്കുന്നുണ്ട്.
പച്ചക്കറിത്തൈകള്‍, വിത്തുവിതരണം, സ്‌കൂളുകള്‍ക്ക് പച്ചക്കറിവിത്തുവിതരണം, സ്‌കൂള്‍ കൃഷിയിടത്തിന് പത്തു സെന്റിന് 5000 രൂപ സഹായം, തരിശുനില പച്ചക്കറി കൃഷിക്ക് ഹെക്ടറിന് കൃഷിക്കാര്‍ക്ക് 25000 രൂപ, സ്ഥലമുടമയ്ക്ക് 5000 രൂപ എന്നിങ്ങനെ സഹായം, ഹൈബ്രിഡ് വിത്തുപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് 20000 രൂപ, ടിഷ്യുകള്‍ച്ചര്‍ വാഴയ്ക്ക് ഹെക്ടറിന് 37500 രൂപ സഹായം, തരിശുനില നെല്‍ക്കൃഷിക്ക് ഹെക്ടറിന് 25000 രൂപ, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം, പച്ചക്കറിക്കൃഷിക്ക് നല്‍കുന്ന കൂലിച്ചെലവ് ലഭ്യമാകല്‍ എന്നിവയ്‌ക്കെല്ലാം സമീപിയ്‌ക്കേണ്ടത് കൃഷിഭവനെയാണ്.
കൃഷിനാശം സംഭവിച്ച് പത്തുദിവസത്തിനകം, രണ്ടു കോപ്പി അപേക്ഷയും കര്‍ഷകന്റെ പേരുള്ള റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. നെല്‍ക്കൃഷിക്ക് ചുരുങ്ങിയത് പത്തുശതമാനമെങ്കിലും നാശം സംഭവിച്ചിരിക്കണം.
സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് അപേക്ഷ സ്വീകരിക്കല്‍, ഫസല്‍ ഭീമയോജനപ്രകാരമുള്ള അപേക്ഷകള്‍ സ്വീകരിക്കല്‍, പ്രീമിയം വാങ്ങല്‍, കര്‍ഷക്‌സമ്മാന്‍ അപേക്ഷ സ്വീകരിക്കല്‍, കര്‍ഷകരക്ഷ ഇന്‍ഷുറന്‍സിന് അപേക്ഷ സ്വീകരിക്കല്‍, പ്രാദേശിക കര്‍ഷകസമിതികളും തദ്ദേശ സഥാപനങ്ങളുമായിച്ചേര്‍ന്ന് അവയില്‍ നടപടി സ്വീകരിക്കല്‍, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കല്‍, മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിക്കല്‍, ശുപാര്‍ശ ചെയ്യല്‍, കൃഷിയാവശ്യത്തിന് സൗജന്യവൈദ്യുതി കണക്ഷനുള്ള അപേക്ഷയില്‍ തീരുമാനമാക്കല്‍ എന്നിവയെല്ലാം ചെയ്യുന്നത് കൃഷിഭവനാണ്.
വിവിധ കാര്‍ഷിക പ്രക്രിയകളില്‍ പരിശീലനം സംഘടിപ്പിക്കല്‍, കൃഷിയിടം സന്ദര്‍ശിച്ച് കൃഷികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ നല്‍കല്‍, വിളകളുടെ പരിപാലനരീതികള്‍, രോഗബാധ നിയന്ത്രണമാര്‍ഗങ്ങളുടെ ശുപാര്‍ശ, വിവിധകീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ പ്രയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയും സംസ്ഥാന കൃഷിവകുപ്പ് കൃഷിഭവനിലൂടെ നല്‍കിവരുന്ന സേവനങ്ങളില്‍പ്പെടുന്നു.
കൂടാതെ രാസവളം, കീടനാശിനി എന്നിവ സൂക്ഷിക്കാനും വില്‍പ്പന നടത്താനും ലൈസന്‍സ് നല്‍കലും പുതുക്കലും കാര്‍ഷികോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ എന്നിവ, കര്‍ഷകപെന്‍ഷന്‍ എന്നിവയുടെ അപേക്ഷകള്‍, നെല്ല്, കൊപ്ര, നാളികേര സംഭരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ്, കര്‍ഷകര്‍ക്ക് പച്ചക്കറിക്കൃഷി, മറ്റുകൃഷികള്‍ എന്നിവയില്‍ പരിശീലനം, നിര്‍ദേശം എന്നിവ നല്‍കല്‍ എന്നിങ്ങനെയുള്ള സേവനങ്ങളും സംസ്ഥാന കൃഷിഭവന്‍ നല്‍കിവരുന്നു. ഭൂമി തരംമാറ്റാനുള്ള അന്വേഷണവും തീര്‍പ്പാക്കലും ഡേറ്റാ ബാങ്ക് തയ്യാറാക്കലും ഇപ്പോള്‍ സംസ്ഥാനകൃഷിവകുപ്പിന്റെ ചുമതലയിലാണ്.
https://www.facebook.com/Malayalivartha