ഷവറിന് കീഴില്‍ കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്.
മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. പണ്ട് കാലത്ത് പുഴയിലും വീടിനോട് ചേര്‍ന്നുള്ള കുളങ്ങളിലുമായിരുന്നു സ്ത്രീകളടക്കമുള്ളവര്‍ കുളിച്ചിരുന്നത്. പിന്നീട് വീടുകളില്‍ കുളിമുറികളും ആധൂനിക സൗകര്യങ്ങളും എത്തുകയും ചെയ്തു. ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡെര്‍മറ്റോളജിസ്റ്റായ ഡോ. ഷാരി മാര്‍ച്ച്ബെയ്ന്‍ പറയുന്നത്. ഷവറിന് കീഴില്‍ നിന്ന് കുളിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോ. ഷാരി പറയുന്നു.
ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം ഷവറിന് കീഴില്‍ നില്‍ക്കരുത്. വരണ്ട ചര്‍മ്മമുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്. അതിനാല്‍ അധികം തണുപ്പില്ലാത്തതും ചൂടില്ലാത്തതുമായ വെള്ളത്തില്‍ കുളിക്കണം. കുളിക്കാന്‍ സോപ്പിനു പകരം ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞാല്‍ ഉടന്‍ മോയിച്യറൈസര്‍ പുരട്ടണം. ഇതു ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പ്രത്യേക മോയിച്യറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ശരീരവും മുഖവും കഴുകാന്‍ വീര്യം കുറഞ്ഞ ഫേയ്സ് വാഷ് മാത്രം ഉപയോഗിക്കുക.
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുമെന്നാണ് ഡോ. ഷാരി മാര്‍ച്ച്ബെയ്ന്‍ പറയുന്നത്. ചൂടുവെള്ളത്തിലുള്ളകുളി, ചര്‍മ്മം കൂടുതല്‍ വരണ്ട് പോകാനുള്ള സാധ്യത കൂട്ടുകയാണെന്നും ഡോ. ഷാരി പറയുന്നു.
ഷവറിന് കീഴെ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും. കുളിക്കുമ്പോള്‍ വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസത്തില്‍ രണ്ടു തവണയില്‍ കൂടുതല്‍ ഇവ ഉപയോഗിക്കരുത്.
ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ മുടി കൊഴിയുമോ എന്ന സംശയം വ്യാപകമാണ്. ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നതായി പലരും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനു പിന്നിലെ സത്യാവസ്ഥ ഇതാണ്, ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും. മറ്റു മുടികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്യും. മുടി നഷ്ടമാകുന്നു എന്ന തോന്നലുള്ളവര്‍ മൃദുവും പല്ലുകള്‍ തമ്മിലുള്ള അകലം, കൂടുതലുള്ളതുമായ ചീപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവര്‍ത്തുന്നതും മസാജ് ചെയ്യുന്നതും ഇക്കൂട്ടരുടെ മുടി നഷ്ടമാക്കും.
https://www.facebook.com/Malayalivartha