പുതിയ വീടിന്റെ ഇന്റീരിയറും പുതുമയുള്ളതാകട്ടെ!
കേരളത്തിലെ വീടുകളും അപ്പാര്‍ട്ട്‌മെന്റ് കോംപ്‌ളക്‌സുകളും ഭംഗിയുടെ കാര്യത്തില്‍ എപ്പോഴും ഒരു ചുവടു മുന്നില്‍ തന്നെ ആണ്. പക്ഷെ ഭൂരിഭാഗം വീടുകളുടെയും അപ്പാര്‍ട്‌മെന്റുകളുടെയും ഉള്‍ത്തളങ്ങളില്‍ ഒരു പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനറുടെ അഭാവം കാണുവാന്‍ സാധിക്കും.
പുതിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചത് കൊണ്ട് മാത്രം ഇന്റീരിയര്‍ ഭംഗിയാകുകയില്ല. പുതിയ വീടിനുള്ളില്‍ താമസിക്കാന്‍ പോകുന്ന ആളുകളെ പോലെ തന്നെ ചിന്തിക്കുന്ന ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് മാത്രമേ കൃത്യ സമയത്തിനുള്ളില്‍ ഭംഗിയും ഉപയോഗക്ഷമതയും, ദീര്‍ഘ കാലത്തോളം ഈടുനില്‍കുന്ന ഇന്റീരിയര്‍ ചെയുവാനാകുകയുള്ളു. ശാന്തമായ ഇന്റീരിയര്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും നല്‍കും. ഇത് വീട്ടില്‍ ഐശ്വര്യം വര്‍ധിപ്പിക്കും.
ട്രെന്‍ഡിംഗ് സ്‌റ്റൈലുകള്‍ പരിഗണിക്കുന്നതോടൊപ്പം വ്യക്തിതാല്‍പ്പര്യത്തിനും പ്രധാന്യം നല്‍കണം. ഇതിലൊക്കെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നുണ്ട്. അത് വീട്്്് നിര്‍മ്മിക്കുമ്പോഴത്തെ ബജറ്റാണ്.
നല്ല വായുവും വെളിച്ചവുമൊക്കെ കടന്നു വരുന്ന പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്ന ഇടമായിരിക്കണം ബെഡ്‌റൂമുകള്‍. കാരണം എല്ലാവരും ഓരോ ദിവസമാരംഭിക്കുന്നതു അവിടെ നിന്നുമാണ്. അതുകൊണ്ടു തന്നെ ബെഡ് റൂമിലും ശാന്തമായ അന്തരീക്ഷമാണ് വേണ്ടത്. ഫര്‍ണിച്ചറുകള്‍കൊണ്ട് ഞെരുങ്ങിയ നിലയിലായിരിക്കരുത് ബെഡ്‌റൂം. അവിടെയും ആവശ്യത്തിന് സ്ഥലം ലഭ്യമാക്കണം.
മോഡേണ്‍ വീടുകളില്‍ ഇന്റീരിയറിനെക്കുറിച്ചുള്ള ചിന്ത തുടങ്ങുന്നതു തന്നെ മോഡുലാര്‍ കിച്ചണുകളിലാണ്.സ്‌റ്റൈലിലും സൗകര്യങ്ങളിലും വിട്ടുവീഴ്ച്ചകളൊന്നും ഇല്ല എന്ന നിലപാടിലാണ് അടുക്കളകള്‍ തയ്യാറാക്കുന്നത്. അപ്പാര്‍ട്‌മെന്റായാലും വീടായാലും അടുക്കളയുടെ ഭംഗിയും ഉപയോഗക്ഷമതയുമാണ് എടുത്തുകാണിക്കുന്നത്. നേരത്തെ തന്നെ അടുക്കള എങ്ങനെയായിരിക്കണം എത്രമാത്രം ഉപയോഗിക്കാന്‍ സൗകര്യപ്രദമായിരിക്കണം ഇക്കാര്യങ്ങള്‍ തീരുമാനിക്കണം. ആവശ്യം , അതോടൊപ്പം സ്ഥലത്തിന്റെ ആകൃതി, ഏതു തരത്തിലുള്ള മോഡലായിരിക്കണം ഇക്കാര്യങ്ങള്‍ക്കനുസരിച്ചാണ് അടുക്കള തയ്യാറാക്കേണ്ടത്. ആവശ്യത്തിനു സ്ഥലം, സ്റ്റോറേജ് സൗകര്യം, ഉപയോഗക്ഷമത എന്നിവയാണ് അടുക്കളയെ സംബന്ധിച്ചുള്ള അടിസ്ഥാന ഘടകങ്ങള്‍. വാട്ടര്‍ റെസിസ്റ്റന്റ് വസ്തുക്കള്‍ ഉപയോഗിച്ചു കൂടിയാണ് തയ്യാറാക്കുന്നതെങ്കില്‍ ഭംഗി കാലങ്ങളോളം നിലനില്‍ക്കുകയും ചെയ്യും.
ലിവിംഗ് ഡൈനിംഗ് ഏരിയയുടെ പ്രധാന ആകര്‍ഷണം ആവശ്യത്തിന് സ്ഥലം ഉണ്ടാകുക എന്നതാണ്. ഇടുങ്ങിയ ഒരിടം പോലെ ഈ ഇടങ്ങള്‍ ഒരിക്കലും തോന്നിക്കരുത്. ഏറെ സ്വാതന്ത്ര്യത്തോടെ താമസക്കാര്‍ക്കും വീട്ടിലെത്തുന്നവര്‍ക്കും പെരുമാറാവുന്ന രീതിയിലായിരിക്കണം ഈ ഏരിയ ഒരുക്കേണ്ടത്. ഏറ്റവും ശാന്തമായും സ്വസ്ഥമായും ചെലവഴിക്കാന്‍ പറ്റിയൊരു അന്തരീക്ഷം ഇവിടെ ഒരുക്കാം.ക്രിയാത്മകവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും ലഭ്യമാകുന്ന തരത്തിലായിരിക്കണം ഫര്‍ണിച്ചറുകളും മറ്റ് ഇന്റീരിയര്‍ ഡിസൈനുകളും ഒരുക്കേണ്ടത്.
https://www.facebook.com/Malayalivartha