ദാമ്പത്യബന്ധത്തില്‍ പ്രണയം കൊണ്ടുവരാം!
ദാമ്പത്യബന്ധത്തില്‍ സൗന്ദര്യപിണക്കങ്ങളും ചെറിയ പ്രശ്‌നങ്ങളുമെല്ലാം സ്വാഭാവികമാണ്. ചിലപ്പോഴാഴൊക്കെ ദമ്പതികള്‍ തമ്മിലുള്ള നിസാര പ്രശ്‌നങ്ങള്‍ വലിയ പൊട്ടിത്തെറിയില്‍ കലാശിക്കാറുമുണ്ട്. എന്നാല്‍ ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കാതെ കരുതലോടെയും പരസ്പരമുള്ള സ്‌നേഹത്തോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോയാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളെ പലര്‍ക്കുമിടയിലുള്ളൂ.
പരസ്പര വിശ്വാസം ദാമ്പത്യത്തിന്റെ കാതലാണ്. അതുകൊണ്ട് ബന്ധത്തില്‍ വിശ്വാസവഞ്ചന സംഭവിച്ചുപോയാല്‍ പരസ്പരം തുറന്ന് പറഞ്ഞ് ക്ഷമാപണം നടത്താന്‍ മടികാണിക്കരുത്.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണ് ഉത്തമം. വളരെ നിസാരമായ രഹസ്യങ്ങള്‍ പോലും ഒരു ബന്ധം തകരാന്‍ വഴിതെളിച്ചേക്കാം. അതുകൊണ്ട് എല്ലാ കാര്യങ്ങളും പരസ്പരം തുറന്നുപറയേണ്ടതുണ്ട്. എന്ത് പ്രയാസവും വിഷമവും ഉണ്ടെങ്കിലും പരസ്പരം തുറന്നുപറയുന്നതാണ് എപ്പോഴും നല്ലത്.
മക്കളുടെ കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനിക്കാതെ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ് ഉചിതം. അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ മുന്നില്‍വച്ച് വഴക്കടിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഒഴിവാക്കണം.
ജീവിത പങ്കാളിയോടുളള പ്രണയം അധികമായാലും ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. അടുപ്പം കൂടുന്നതോടൊപ്പം പ്രതീക്ഷകളും ആവശ്യങ്ങളും അധികരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നിങ്ങളുടെ വൈകാരികമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങളുടെ ജീവിതപങ്കാളിക്ക് കഴിഞ്ഞെന്നുവരില്ല. ഈ സത്യം അംഗീകരിക്കേണ്ടതാണ്.
ഓഫീസിലെ തിരക്കും ബഹളങ്ങളും കഴിഞ്ഞ് വീട്ടിലെത്തുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ വീട്ടിലെത്തിയാല്‍ മനസ്സിനെ ആയാസരഹിതമാക്കാന്‍ മനപൂര്‍വ്വമായ ശ്രമം നടത്തണം. ജോലിയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം മാറ്റിവച്ച് പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തണം. വേണമെങ്കില്‍ ഭക്ഷണം തയാറാക്കാന്‍ അടുക്കളയില്‍ ഒരുമിക്കാം. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും വേണം. ഇത് നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കും.
ഭാര്യാഭര്‍തൃ ബന്ധത്തിന്റെ അളവുകോലായി ഒരിക്കലും ലൈംഗികതയെ കാണരുത്. ലൈംഗിക ജീവിതത്തില്‍ സങ്കീര്‍ണതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ പങ്കുവയ്ക്കുന്നതിന് പങ്കാളിയ്ക്ക്് സ്വാതന്ത്യം അനുവദിക്കണം.
ഇടയ്‌ക്കെങ്കിലും ഒന്നു പിണങ്ങാത്ത ഭാര്യാഭര്‍ത്താക്കന്മാരുണ്ടാവില്ല. ഇത്തരം വഴക്കുകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതേണ്ട. പക്ഷേ ഇവയുണ്ടാക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയണം.
വഴക്കിനൊടുവില്‍ പങ്കാളി മുഖം കറുപ്പിച്ച് മാറിയിരുന്നാല്‍ വീണ്ടും അതേക്കുറിച്ച് സംസാരിക്കാന്‍ ചെല്ലുകയല്ല വേണ്ടത്. കുറച്ചുസമയം പങ്കാളിയെ വെറുതെവിടുക. അല്‍പ്പസമയമെടുത്ത് മനസ് ശാന്തമാകട്ടെ, പിന്നെ സംസാരിക്കാം.
പല ദാമ്പത്യബന്ധങ്ങളിലും ഭാര്യാഭര്‍തൃബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നത് ജീവിതപങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന പ്രവണത യാണ്. ഇത് തീര്‍ത്തും ഒഴിവാക്കുക. പരസ്പരം മാനിക്കുകയും വികാരം വൃണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എല്ലാ ബന്ധവും അവസാനിപ്പിച്ച് താന്‍ പോവുകയാണെന്ന ഭീഷണി ഒഴിവാക്കുക. കുറച്ചുദിവസം കഴിയുമ്പോള്‍ പ്രശ്‌നങ്ങള്‍ തനിയെ ആറിത്തണുത്തുകൊള്ളും.
ഒരുമിച്ചിരുന്ന് സംസാരിക്കാനും യാത്രകള്‍പോകാനും മക്കള്‍ക്കുവേണ്ടി ചിലവഴിക്കാനും അല്‍പ്പസമയം മാറ്റിവയ്ക്കുക.
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അല്ലാതെ മനസില്‍ വച്ചുകൊണ്ടിരിക്കാനുള്ളതല്ല. അതുകൊണ്ട് സ്‌നേഹം പ്രകടിപ്പിക്കുന്നത് ജാള്യതയായി കരുതാതെ തുറന്നുകാട്ടുക.
https://www.facebook.com/Malayalivartha