വീട്ടിൽ ദോഷവും ദാരിദ്യ്രവും നിറഞ്ഞാൽ ഇതൊന്ന് ശ്രദ്ധിച്ചാൽ മതി!! വീട്ടിൽ ഐശ്വര്യം കൊണ്ട് വരും
വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാനും ഐശ്വര്യം നേടാനുമെല്ലാം പലതരം വഴികള്‍ ഉപയോഗിയ്ക്കുന്നവരാണ് നാം. ചില ചിട്ടവട്ടകളും പൂജകളും വിശ്വസങ്ങളുമെല്ലാം ഇതില് പെടും. പക്ഷെ വീട്ടിലെ സ്ത്രീകളുടെ കൈ കൊണ്ടുണ്ടാകുന്ന ചില അശ്രദ്ധകൾ ചിലപ്പോൾ നമുക്ക് തന്നെ ദോഷം വരുത്തി വയ്ക്കാൻ സാധ്യതയുണ്ട്. ദിവസവും നാം അടിച്ചുവാരി വീടു വൃത്തിയാക്കുന്നത് പതിവാണ്. മിക്കവാറും വീട്ടിലെ സ്ത്രീകള്‍ തന്നെയാകും, ഇതു ചെയ്യുക. ഇതു പോലെ അടിച്ചു കൂട്ടി ചിലപ്പോള്‍ ഒരു മൂലയ്ക്കിട്ട് വാരിക്കളയാന്‍ മറക്കും. ഇത് വീട്ടില്‍ ദാരിദ്ര്യവും സമാധാനക്കേടും കൊണ്ടു വരുമെന്നാണ് പറയുക. ഇതുപോലെ അടിച്ചു കൂട്ടിയാല്‍ ഉടന്‍ തന്നെ അതു വാരിക്കളയുകയും വേണം. ഇതു പോലെ പണ്ടു മുതല്‍ കാരണവന്മാര്‍ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് സന്ധ്യാ സമയം കഴിഞ്ഞാല്‍ അടിച്ചു വാരരുത് എന്നത്. ഇതും ഐശ്വര്യക്കേടും ലക്ഷണക്കേടുമെന്നാണ് വയ്പ്. ഇതും നല്ല ശീലമല്ല. സന്ധ്യ കഴിഞ്ഞും രാത്രിയിലുമൊന്നും അടിയ്ക്കരുത്. രാവിലെ സൂര്യോദയത്തിനു മുന്‍പായി അടിച്ചു തുടച്ചിടുക എന്നതാണ് ശരിയായ ചിട്ട. ഇതിനു സാധിച്ചില്ലെങ്കിലും സന്ധ്യാനേരത്തും രാത്രിയിലുമൊന്നും ഇതു ചെയ്യരുത്. ദോഷമാണ് ഫലം പറയുന്നത്. ഇതു പോലെ ഒന്നാണ് തലയിലെ പേനിനെ കൊല്ലാതെ വിടുന്നത്.
തലയിലെ പേന്‍ അറിഞ്ഞോ അറിയാതെയോ താഴെ വീണാല്‍ ഇതു സാധാരണ ഗതിയില്‍ ഇഴഞ്ഞു നീങ്ങും. പേനിനെ കൊല്ലാതിരുന്നാല്‍ ഇതു തന്നെയാകും ജീവിതത്തിലും ഫലം എന്നു പറയാം. അതായത് ജീവിതം ഇഴഞ്ഞു നീങ്ങും. കാര്യങ്ങള്‍ എല്ലാം ഇതു പോലെയാകും നീങ്ങുക. ഒന്നും വേണ്ട വിധത്തില്‍ നടക്കില്ല. ഉള്ളി നാം ധാരാളം ഉപയോഗിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും അടുക്കളയിലെ ആവശ്യങ്ങള്‍ക്കായി. ഉള്ളി തൊലി നീക്കിയാണ് ഉപയോഗിയ്ക്കുക. ഈ തൊലി ചിലര്‍ കളയും. ചിലര്‍ കത്തിച്ചാകും കളയുക. എന്നാല്‍ ഉള്ളിത്തോല്‍ കത്തിയ്ക്കുന്നത്, ഇത് വെളുത്തുള്ളിയടക്കം ഏതു തരം ഉള്ളിയെങ്കിലും, ദോഷം വരുത്തുമെന്നാണു പറയുന്നത്. ഉള്ളിത്തോല്‍ കത്തിയ്ക്കാതെ കളയുക. ഇതു നല്ലൊന്നാന്തരം വളം കൂടിയാണ്. ഇതിനാല്‍ ഏതെങ്കിലും ചെടിയുടെ കടയക്കല്‍ ഇട്ടാലും മതിയാകും. ഉള്ളിത്തോല്‍ കത്തിയ്ക്കുന്നത് ഒഴിവാക്കണം. ഇതു പോലെ വക്കു പൊട്ടിയ ചീപ്പു കൊണ്ട് തല ചീകുന്നതും സ്ത്രീകള്‍ ഒഴിവാക്കുക. ഇതും ദാരിദ്ര്യം കൊണ്ടു വരുന്ന, ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണെന്നു വേണം, പറയുവാന്‍. പല്ലു പോയതോ വക്കു പൊട്ടിയതോ ആയ ചീപ്പുകള്‍ ഒഴിവാക്കുക. ഭക്ഷണം വലിച്ചെറിഞ്ഞു കളയുന്നതും നല്ലതല്ല. ഇത് ദാരിദ്ര്യ ഫലമാകുമെന്നാണ് പറയുക. ഭക്ഷണം മിണ്ടാപ്രാണികള്‍ക്കു നല്‍കാം. ആവശ്യമുള്ളവര്‍ക്കു നല്‍കാം. അല്ലാതെ വലിച്ചെറിഞ്ഞു കളഞ്ഞ് ഇത് വേസ്റ്റാക്കരുത്. അന്നം ഈശ്വരനാണ് എന്ന ചൊല്ല് ഓര്‍ക്കുക.
അതുപോലെ തന്നെ ഒന്നാണ് വീട്ടിലെ നെഗറ്റീവ് എനര്‍ജി. ഇത് നമ്മുടെ ജീവിതത്തെ നന്നായി ബാധിക്കും. വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് പറയുന്നു. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ശേഷം ഒരു ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.
https://www.facebook.com/Malayalivartha