മൈക്രോഗ്രീനാണ് പച്ചക്കറികളിലെ താരം
പച്ചക്കറികളിലെ പുതിയ താരമായി മാറിയിരിക്കുകയാണ് മൈക്രോഗ്രീന്‍ പച്ചക്കറി. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറിയെന്ന് പറയുന്നത് . സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമാണ് ഇവയ്ക്കുള്ളത് .വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നുണ്ട്. ഗുണം മാത്രമല്ല രുചിയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ് മൈക്രോഗ്രീന്‍.
രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടമാണിത്. ഇത് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് നമുക്ക് വീട്ടില്‍ തന്നെ ചെയ്‌തെടുക്കാവുന്നതേയുള്ളൂ.
ചകിരിച്ചോറിലാണ് വിത്ത് മുളപ്പിക്കേണ്ടത് . കൃഷിസ്ഥലമോ കിളയോ രാസവളമോ വളക്കൂട്ടുകളോ വേണ്ട. നമുക്കാവശ്യമായ പോഷകസമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്‌ളാറ്റിലേയും ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വളര്‍ത്താം.ഏത് വിത്ത് വേണമെങ്കിലും മൈക്രോഗ്രീന്‍ ആയി തയ്യാറാക്കാവുന്നതാണ്. അതിനായി ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍ എന്നിവയെല്ലാം മൈക്രോ ഗ്രീന്‍ ആക്കി മാറ്റിയെടുക്കാവുന്നതാണ്. വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം തന്നെ നമുക്ക് ഇത് പാകം ചെയ്യാനായി എടുക്കാവുന്നതാണ്. ഇത് നമുക്ക് കറിവെച്ചോ അല്ലാതെയോ കഴിക്കാം .
എന്തൊക്കെയാണ് ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്നുനോക്കാം. ന്യൂട്രിയന്‍സ് കലവറയാണ് മൈക്രോഗ്രീന്‍സ്. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട. അതുകൊണ്ട് തന്നെ പല ആരോഗ്യപ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി മാറുന്നു.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങള്‍ എല്ലാം ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് മൈക്രോഗ്രീന്‍സ്. ഹൃദയപ്രശ്‌നങ്ങള്‍ വളരെയധികം വില്ലനായി മാറുന്ന ഇക്കാലത്ത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍സ് ഇലക്കറികള്‍. ഇത് ഹൃദയത്തിന്റെ ബ്ലോക്ക് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും . ഇത് സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കണം.
അതുപോലെ തന്നെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൈക്രോഗ്രീന്‍സ് പച്ചക്കറികള്‍ സഹായിക്കും എന്നറിയാമോ? മൈക്രോഗ്രീന്‍സ്ആ ന്റി ഓക്‌സിഡന്റ് കലവറയാണ് . ഈ ഇലക്കറികള്‍ മിക്‌സ് ചെയ്ത് ഭക്ഷണം ഒരു നേരമെങ്കിലും കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും .അതുപോലെ പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പരിഹാര മാര്‍ഗം കൂടിയാണ് മൈക്രൊഗ്രീന്‍ . ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും കൂടിയ രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
നെല്ല്, ചോളം, തിന, പയര്‍വര്‍ഗങ്ങള്‍, കടുക് തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. പച്ചക്കറി കൃഷിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുപോലും മൈക്രോഗ്രീന്‍ തയ്യാറാക്കാം. സുഷിരങ്ങളിട്ട ഒരു പ്ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീന്‍ കൃഷിക്ക് ധാരാളം. മണ്ണും, ചകിരിചോറും , ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ട്രേയുടെ പകുതി നിറയ്ക്കണം. നീര്‍വാര്‍ച്ചയ്ക്കായി ട്രേയുടെ അടിയില്‍ ദ്വാരങ്ങളിടാന്‍ മറക്കരുത്.
ബാല്‍ക്കണിയില്‍ പല തട്ടുകളിലായി ട്രേ നിരത്തുകയാണെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം.വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണുകൊണ്ട് മൂടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരു ട്രേയില്‍നിന്നും ഒരു വര്‍ഷം 24 വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകിയ ശേഷം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha