വലതുകാൽ വേണ്ട ബാത്‌റൂമില്‍ ഇടത് കാൽ വച്ച് കയറൂ.. സംഭവിക്കുന്നത് അനുഭവിച്ചറിയൂ
വീട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ബാത്റൂമുകള്‍. ബാത്‌റൂമില്‍ കയറുമ്പോള്‍ വലതു കാല്‍ വച്ചല്ല, ഇടതു കാല്‍ വച്ചാണ് കയറേണ്ടത്.ഇതു പോലെ തിരിച്ചിറങ്ങുമ്പോള്‍ വലതു കാലും ഉപയോഗിയ്ക്കുക. നാം എപ്പോഴും ഐശ്വര്യമായി കാണുന്നതാണ് വലതു കാല്‍. വലതു കാല്‍ വച്ചു കയറുക ഇതിന് പ്രധാനപ്പെട്ട കാര്യമാണ്. ഇതു പോലെ ഒരു വിശ്വാസമാണ്, ഇടതു കാല്‍ വച്ച് ബാത്‌റൂമില്‍ കയറുക എന്നത്. സ്ത്രീയെങ്കിലും പുരുഷനെങ്കിലും ഇതു തന്നെ ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ആ ദിവസം ഐശ്വര്യപ്രദമാകും, പൊസറ്റീവ് ഊര്‍ജം നിറഞ്ഞതാകും എന്നാണ് കരുതേണ്ടത്.
മനസിനും ഒപ്പം ശരീരത്തിനും തൃപ്തി വരുന്നതിനാണ് നാം ബാത്‌റൂമില്‍ കയറുന്നത്. ഇവിടെ എപ്പോഴും നീച സ്ഥിതിയാണ് കാണുന്നത് അതായത് മുടി വെട്ടാന്‍, ഷേവ് ചെയ്യാന്‍ അതായത് ശൗച്യം ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന സ്ഥലമാണിത്. ഇതു കൊണ്ടു തന്നെ ചേട്ടാ ഭഗവതിയാണ് ഇവിടെ കുടി കൊള്ളുന്നത് എന്നു പറയാം. ബാത്‌റൂമില്‍ കയറി മല മൂത്ര വിസര്‍ജനത്തിനാണെങ്കിലും കുളിയ്ക്കാനാണെങ്കിലും ശരീരം ശുചിയാക്കുകയാണ് നാം ചെയ്യുക. നമ്മുടെ ശരീരത്തിലെ ദോഷങ്ങള്‍ പുറന്തള്ളുവാന്‍ വേണ്ടിയാണിത്. നമ്മുടെ ശരീരവുമായി ഇതു ബന്ധപ്പെടുത്താം.
നമ്മുടെ ശരീരത്തിലെ പല അവയവങ്ങള്‍ക്കും, കാല്‍, കയ്യ് എന്നിവ ഉദാഹരണം, ഒന്നിന് വലിപ്പക്കൂടുതലും മറ്റേതിന് വലിപ്പക്കുറവുമാകും. ഇതു പോലെ സ്ത്രീയ്ക്ക് ഇടതു ഭാഗത്താണ് ബലം കൂടുതല്‍, പുരുഷനു നവലതു ഭാഗത്തുമെന്നാണ് പറയുക. പുരുഷന്റെ ഇടതു വശത്ത് സ്ത്രീയും സ്ത്രീയുടെ ഇടതുവശത്തു പുരുഷനും എന്നത് പ്രമാണമാകുന്നത് അങ്ങനെയാണ്. വിവാഹത്തിനു പോലും വരന്‍ വലതു ഭാഗത്തും വധു ഇടതു ഭാഗത്തുമാണ് നില്‍ക്കുക. ശരീരത്തില്‍ നിന്നും വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്ത്രീ ഇടതു കാലിലും പുരുഷന്‍ വലതു കാലിലും ബലം കൊടുക്കുന്നുവെന്നതാണ് പ്രമാണം. എന്നാല്‍ ബാത്‌റൂമില്‍ ഇടതു കാല്‍ വച്ചു തന്നെ കയറുക. ഇതിലൂടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം പുറന്തള്ളപ്പെടുന്നു. ബാത്‌റൂമില്‍ നിന്നും ഇറങ്ങുന്നത് വലതുകാല്‍ വച്ചുമാകണം. ശരീരം ശുദ്ധിയായി പൊസറ്റീവ് ഊര്‍ജം നിറച്ചാണ് നാം ഇറങ്ങുന്നതെന്നതാണ് പ്രമാണം. നമ്മിലെ അശുദ്ധികളെല്ലാം മാറ്റിയാണ് ബാത്‌റൂമില്‍ നിന്നും ഇറങ്ങുന്നത്. കയറുമ്പോള്‍ ശരീരത്തില്‍ അശുദ്ധി വച്ച്, ചേട്ടയെ വച്ചു കയറുന്നു. എല്ലാം ഒഴിവാക്കി ശരീരം ശുചിയാക്കി മഹാലക്ഷ്മിയായി ഇറങ്ങുക എന്നതാണ് പ്രമാണമായി പറയുന്നത്.
https://www.facebook.com/Malayalivartha