കീമോതെറാപ്പിയ്ക്കുശേഷം മുടികൊഴിയുന്നതിന് പരിഹാരമാര്‍ഗം കണ്ടെത്തിയെന്ന് ഗവേഷകര്‍
ക്യാന്‍സര്‍ ചികിത്സാമാര്‍ഗമായ കീമോതെറാപ്പി സൃഷ്ടിക്കുന്ന മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തിയതായും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാവുമെന്നും വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു.
കീമോതെറാപ്പി എങ്ങനെ മുടിനാരുകളെ ബാധിക്കുന്നു എന്നായിരുന്നു പഠനത്തിന്റെ ആദ്യഘട്ടം. മുടി കിളിര്‍പ്പിക്കുന്ന രോമകൂപഗ്രന്ഥികളിലെ പ്രത്യേകതരം വിഭജിതകോശങ്ങളെയാണ് കീമോതെറാപ്പി ശരിക്കും ബാധിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തി. മുടിനാരുകളുടെ മൂലകോശങ്ങളെയും ക്യാന്‍സര്‍ മരുന്നുകള്‍ തളര്‍ത്തുന്നുണ്ട് എന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍.
വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജിയിലെ പ്രഫ. റാല്‍ഫ് പോസിന്റെ പഠനമാണ് ഈ കണ്ടെത്തലിന് ആധാരം.
ക്യാന്‍സര്‍ മരുന്നായ സി.ഡി.കെ4/6 യുടെ ഘടകങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോശവിഭജനം തടയാനുള്ള മരുന്നാണിത്. തുടക്കത്തില്‍ വിപരീതഫലം ഉണ്ടാക്കുമെങ്കിലും, സി.ഡി.കെ4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്‍ക്കു ദോഷം വരുത്താതെ കോശവിഭജനം തടയാമെന്ന നിഗമനത്തിലാണ് റാല്‍ഫിന്റെ പഠനം എത്തിയത്.
രോമകൂപഗ്രന്ഥികളിലെ കോശവിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം വഴിമാറുന്നതെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. ഇത്തരം മരുന്നുകള്‍ക്കായി കൂടുതല്‍ ഗവേഷണം വേണ്ടിവരുമെന്നും അതിനു തങ്ങളുടെ പഠനം ഉപകരിക്കുമെന്നും ഗവേഷണസംഘാംഗമായ ഡോ. പര്‍ബ പറയുന്നു.
https://www.facebook.com/Malayalivartha