നമ്മുടെ കാലുകൾ തരും ചില രോഗസൂചനകൾ: ഇതൊന്നും അവഗണിക്കരുത്
സാധാരണ കാലുകളുടെ വൃത്തി, കാലുകളുടെ മാറ്റങ്ങൾ ഒന്നും മിക്കവരും ശ്രദ്ധിക്കാറില്ല. മാത്രമല്ല ഈ അശ്രദ്ധ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്. കൂടാതെ ഓരോ അസുഖങ്ങൾ വരുന്നതിന് മുൻപ് ശരീരത്തിലെ ചില ഇടങ്ങളിൽ സൂചനകൾ ലഭിക്കാറുണ്ട്.
അതിനു ഉദാഹരണമായി കാലുകള്‍ വിണ്ടുകീറുന്നത് സാധാരണയാണ്. എങ്കിലും തൈറോയ്ഡ് സംബന്ധിച്ച രോഗത്തിനുള്ള മുന്നറിയിപ്പ് കൂടിയാവാം ഈ ലക്ഷണങ്ങള്‍. ഇനി ചെറുപ്പക്കാരിൽ തള്ളവിരലിൽ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടെങ്കിൽ അത് ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണെന്നാണ് പറയുന്നത്.
ഇനി ഇത്തരത്തിൽ ഇത് വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. അതേസമയം നഖങ്ങളിലെ ഏതെങ്കിലും തരത്തില്‍ കറുത്ത കുത്തുകളോ വരകളോ ഉണ്ടെങ്കിൽ മെലനോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാകാം.
ഇത് മാത്രമല്ല കാലിലെ സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടുകയാണെങ്കിലും വളരെ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഇത് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ സൂചനയാകാൻ സാധ്യതയുണ്ട്. അതിനാൽ കാലിന്റെ അറ്റം പൊട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും ഉള്ള വ്യതിയാനങ്ങള്‍ ആണ് ഇതിന് കാരണമായി പറയുന്നത്.
https://www.facebook.com/Malayalivartha