ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇത്ര എളുപ്പമോ? കഴിക്കേണ്ട ആഹാരങ്ങൾ അറിയാം
ചിലർ ശരീരഭാരം വർധിക്കുന്നു എന്ന് പറയുമ്പോൾ മറ്റ് ചിലർ ശരീരഭാരം കുറഞ്ഞ പ്രശ്‌നത്താല്‍ വിഷമിക്കുന്നത് പതിവ് കാഴ്ചയാണ്. മാത്രമല്ല കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. ഇനി നിങ്ങൾ പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ, തീര്‍ച്ചയായും ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിക്കുക.
അതിനായി ദിവസവും രാവിലെ രണ്ട് വാഴപ്പഴം കഴിക്കാൻ ശ്രമിക്കുക. പിന്നീട് കുറച്ച് കഴിഞ്ഞ് ഒരു ഗ്ലാസ് പാല്‍ കുടിക്കുക. തുടർന്ന് നിങ്ങളുടെ ഭക്ഷണക്രമം 5 ഭാഗങ്ങളായി വിഭജിക്കുക. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ മധുരമുള്ള പഴങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ബ്രോക്കോളി, കാബേജ്, ചീര, വഴുതന, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറ്, മോംഗ് ദാല്‍ മുതലായ പ്രോട്ടീന്‍ അടങ്ങിയ പയറുകള്‍ ഉള്‍പ്പെടുത്തുക.
മാത്രമല്ല പ്രഭാതഭക്ഷണത്തില്‍, ബ്രെഡില്‍ വെണ്ണ ഉപയോഗിച്ച് കഴിക്കാം. ഇനി വെണ്ണയ്ക്ക് പുറമെ, നിങ്ങള്‍ക്ക് നിലക്കടലയും ഉപയോഗിക്കാം. ഒപ്പം തന്നെ സാലഡ് കൂടുതല്‍ അളവില്‍ കഴിക്കുക. നിങ്ങള്‍ അതില്‍ കുറച്ച് ഒലിവ് ഓയില്‍ ചേർക്കാം. ഇതിലൂടെ പോഷകങ്ങള്‍ക്കൊപ്പം നല്ല രുചിയും നല്‍കും. അതോടൊപ്പം കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക.
മറ്റൊന്ന് കൊഴുപ്പ് കൂടുതലുള്ള പാലും തൈരും ദിവസവും കഴിക്കണം. ദിവസവും പ്രോട്ടീന്‍ അടങ്ങിയ പാല്‍, മത്സ്യം, മുട്ട, സോയാബീന്‍ തുടങ്ങിയവ കഴിക്കാം. ഉയര്‍ന്ന കലോറിക്ക് കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ പ്രധാനമായതിനാൽ, പാസ്ത, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും രാവിലെ ഒരു പിടി നിലക്കടലയും കഴിക്കുക.
https://www.facebook.com/Malayalivartha