ബേബി പൗഡറിന്റെ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഞെട്ടും
വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ബേബി പൗഡർ ആണ്. മാത്രമല്ല ഇത്തരം പൗഡറുകൾക്കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട്. എണ്ണമയത്തോടെ മുടിയിരിക്കുന്ന സാഹചര്യത്തിൽ ഷാംപൂ ചെയ്യാൻ സമയവും ഇല്ലെങ്കിൽ ഈ പൗഡര്‍ തലയോട്ടിയില്‍ വിതറാവുന്നതാണ്. ശേഷം എന്നിട്ട് നന്നായി മുടി ചീകിയാല്‍ മതിയാകും.
അതുപോലെ തുണിയില്‍ കടുത്ത കറയുള്ള ഭാഗത്തില്‍ ഇരുവശവും പൗഡര്‍ വിതറുക. തുടർന്ന് ഒരു മണിക്കൂറിനു ശേഷം തുണി സോപ്പില്‍ കഴുകി തണലത്തിട്ട് ഉണക്കിയെടുക്കാം. മാത്രമല്ല ഗ്രീസ് മുതലായ എണ്ണമയമുള്ള കറകള്‍ പോകാന്‍ ഇവ ബെസ്റ്റ് ആണ്.
ഇനി മാലകളില്‍ വീണ കുരുക്ക് അഴിച്ചെടുക്കാന്‍ അൽപം പൗഡര്‍ കുരുക്കില്‍ വിതറാവുന്നതാണ്. എന്നിട്ടു വിരലുകള്‍ കൊണ്ട് അമര്‍ത്തി തിരുമുക. ഇങ്ങനെ ചെയ്‌താൽ കുരുക്ക് എളുപ്പത്തില്‍ അഴിഞ്ഞു പോരും. അതുപോലെ മസ്ക്കാര ആദ്യ കോട്ടിട്ട ശേഷം ബ്രഷ് ഉപയോഗിച്ചു പൗഡര്‍ പുരട്ടുക. ഇത് ചെയ്യാനായി ഉപയോഗിച്ചു തീര്‍ന്ന മസ്കാരയുടെ ബ്രഷ് മാറ്റിവയ്ക്കാം. പൗഡര്‍ പുരട്ടിയ ശേഷം ഒരു കോട്ട് മസ്ക്കാര കൂടെ ഇടാം.
മറ്റൊന്ന് എല്ലാവർക്കും സഹായമാകുന്ന കാര്യമാണ്. സാധാരണ കടപ്പുറത്ത് ഒന്നു കറങ്ങിയിട്ടു വന്നാല്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലിലും ചെരുപ്പിലും ഒക്കെ പറ്റിപിടിച്ചിരിക്കുന്ന നനഞ്ഞ മണല്‍ത്തരികളാണ്. ഇനി ഇത്തരം സാഹചര്യങ്ങളില്‍ കാറില്‍ പൗഡര്‍ കരുതാവുന്നതാണ്. കാരണം കാലിലും ചെരുപ്പിലും വിതറുമ്പോള്‍ പൗഡര്‍ നനവ് വലിച്ചെടുക്കും. അതിനാൽ തന്നെ, കുടയുമ്പോള്‍ മണല്‍ എളുപ്പത്തില്‍ ഉതിര്‍ന്നു പോവുകയും ചെയ്യും.
മറ്റൊന്ന് ബെഡ് ഷീറ്റുകള്‍ക്കിടയില്‍ പൗഡര്‍ വിതറാം. ഇതിന്‍റെ മണം പുതുമയും റിലാക്സേഷനും നല്‍കും, പ്രത്യേകിച്ചും ചൂടുള്ള ദിവസങ്ങളില്‍. പൗഡര്‍ വിതറിയിട്ടു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് പതുക്കെ ഉരച്ചതിനു ശേഷം തുടച്ചെടുക്കാം.
കാലിലെ അമിതവിയര്‍പ്പ് അകറ്റാനും ഇതുമതി. ചിലര്‍ക്ക് കാല്‍ അധികമായി വിയര്‍ക്കും. രൂക്ഷമായ വിയര്‍പ്പുമണവും ഉണ്ടാകും. സോക്സ് ഇടുന്നതിനു മുന്‍പ് പൗഡര്‍ ഇടുന്നത് ഇതു നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ വാക്സ് ചെയ്യുമ്പോള്‍ വേദന കുറയ്ക്കാനും ഇത് മതി. വാക്സ് പുരട്ടുന്നതിനു മുമ്പേ പൗഡര്‍ വിതറുക. ഇതു വാക്സ്പശ അമിതമായി ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും. വേദന കുറയ്ക്കാനും അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കും.
https://www.facebook.com/Malayalivartha