തൊലി കളഞ്ഞ ശേഷം ആപ്പിൾ കഴിക്കുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
തൊലി കളഞ്ഞും തൊലിയോട് കൂടിയും ആപ്പിൾ കഴിക്കാറുണ്ട്. എന്നാൽ പൊതുവെ ചിലർ ആപ്പിൾ കഴിക്കുന്നത് തൊലി കളഞ്ഞതിനുശേഷം മാത്രമാണ്. വിപണിയിൽ ലഭ്യമായ ആപ്പിളുകളിൽ കെമിക്കൽ വാഷ്, മെഴുക് എന്നിവയുടെ സാന്നിധ്യം അടങ്ങിയതിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇതാ ആപ്പിൾ തൊലിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം.
ആപ്പിൾ തൊലിയിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് അറിയാമല്ലോ. ഇതുവഴി ആരോഗ്യം വർദ്ധിപ്പിക്കാൻ ഈ വിറ്റാമിനുകൾ സഹായിക്കും. കൂടാതെ ആപ്പിൾ തൊലിയിൽ നാരുകൾ ഉള്ളതിനാൽ കരളിന്റെ പ്രവർത്തനം സുഗമമാക്കും.
നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നതാണ് ആപ്പിൾ തൊലി. ആപ്പിളിൽ ക്വെർസൈറ്റിൻ അടങ്ങിയതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ആന്റി ഓക്സിഡുകളാൽ സമ്പന്നമാണ് ആപ്പിൾ തൊലി. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിലനിർത്താൻ സഹായിക്കുന്നുണ്ട്. മാത്രമല്ല ഹൃദയാരോഗ്യം നിലനിർത്താനും ആപ്പിൾ തൊലി നല്ലതാണ്.
https://www.facebook.com/Malayalivartha