കോവിഡ് വന്നതിന് ശേഷം മുടി കൊഴിച്ചിൽ കൂടുന്നുവോ? ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരീക്ഷിക്കാം
മുഖ സൗന്ദര്യ സംരക്ഷണം പോലെ തന്നെയാണ് കേശ സംരക്ഷണവും. എന്നാൽ താരനും മുടി കൊഴിച്ചിലും ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇങ്ങനെ താരനെ നിയന്ത്രിച്ച് മുടി വളർച്ച കൂട്ടാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങളെ കുറിച്ച് അറിയാം.
ആര്യവേപ്പ് മുഖ സൗന്ദര്യത്തിനും ഉപയോഗിക്കുന്നത് പോലെ കുടിക്കുകയും ചെയ്യാം. ആര്യവേപ്പിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കും. ഇത്തരത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. മാത്രമല്ല മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയാനും ആര്യവേപ്പ് സഹായിക്കുന്നു. ഒപ്പം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത മാർഗ്ഗമാണ് ആര്യവേപ്പില.
അതേസമയം ഉലുവ നന്നായി കുതിർത്തതിനു ശേഷം കറിവേപ്പില ചേർത്ത് അരയ്ക്കുക. ഈ ഹെയർ പാക്ക് തലയിൽ നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇതിലൂടെ മുടി കൊഴിച്ചിൽ തടയുന്നതിനോടൊപ്പം അകാലനര ഒഴിവാക്കാനും ഈ ഹെയർ പാക്ക് സഹായിക്കും.
https://www.facebook.com/Malayalivartha