ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വന്നാൽ എന്ത് സംഭവിക്കും: ഏറെ അപകടകരമെന്ന് വിദഗ്ധർ; അറിയാം ഇക്കാര്യങ്ങൾ
ഗർഭകാലത്ത് സ്ത്രീകൾ വളരെ നന്നായി ശ്രദ്ധിക്കേണ്ട സമയമാണ്. അതുപോലെ വേനല്‍കാലത്ത് ഏറ്റവുമധികം പേടിക്കേണ്ട ഒന്നാണ് ചിക്കല്‍ പോക്‌സ്. എന്നാൽ ഇന്നത് ഏത് കാലാവസ്ഥയിലും വരും എന്ന കാര്യവും ആരോഗ്യ വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. എന്തായാലും ചിക്കന്‍ പോക്‌സ് വന്നാല്‍ സാധാരണ ഒരാള്‍ക്ക് 14 ദിവസമെടുക്കും അത് മാറാന്‍. പക്ഷേ ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വരുന്നതാണ് ഏറെ അപകടകരമായ ഒന്ന്.
അതേസമയം ഗര്‍ഭിണികളില്‍ ചിക്കന്‍ പോക്‌സ് കണ്ടെത്തിയാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ഗര്‍ഭിണികളില്‍ ആദ്യ ആറ് മാസത്തിനിടെ ചിക്കന്‍ പോക്‌സ് വരുന്നത് ഏറെ അപകടകരമാണ്. കാരണം ഗര്‍ഭസ്ഥ ശിശുവിനെ ഇത് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
അതിനാൽ തന്നെ ഗര്‍ഭിണികളില്‍ ചിക്കന്‍ പോക്‌സ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. ഇനി പ്രസവത്തിന് മുന്‍പാണ് വരുന്നതെങ്കില്‍ കുഞ്ഞിന് ഇമ്മ്യുണോ ഗ്ലോബലിന്‍ എന്ന ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരും.
കാരണം കുഞ്ഞുങ്ങളില്‍ നിയോനേറ്റല്‍ വാരിസെല്ല എന്ന അസുഖത്തിന് സാധ്യതയുണ്ടാക്കുന്നതാണ് ഗര്‍ഭിണികളില്‍ ഈ സമയത്തുണ്ടാകുന്ന ചിക്കന്‍ പോക്‌സ്. അതിനാൽ തന്നെ ഗര്‍ഭകാലത്ത് വീട്ടില്‍ ആര്‍ക്കെങ്കിലും ചിക്കന്‍ പോക്‌സ് വന്നാല്‍ ആരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശത്തോടെ ഇമ്മ്യൂണോ ഗ്ലോബലിന്‍ ഇന്‍ജക്ഷന്‍ എടുക്കുക. ഈ സാഹചര്യത്തിൽ കഴിക്കാവുന്ന ഗുളികളും വിദഗ്ധര്‍ നിര്‍ദ്ദേശിക്കും.
https://www.facebook.com/Malayalivartha