രാത്രി കാലങ്ങളിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടും
രാത്രി കാലങ്ങളിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം. മാത്രമല്ല രാത്രിയിൽ വിശപ്പില്ലാതെ ആഹാരം കഴിച്ചാൽ ശരീരഭാരം കൂടുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും രാത്രിയില്‍ ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും, ശരീരഭാരം കൂടാനുള്ള സാധ്യതയും ഉണ്ട്.
അതുപോലെ തന്നെ രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകുന്ന ഒന്നാണ്. അതുപോലെ മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെയാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തുകയും, ഉറക്കത്തിന് പ്രശ്നമുണ്ടാകാനും തടി കൂടാനും വഴിയൊരുക്കുന്നു.
രാത്രി ഭക്ഷണം വൈകി കഴിക്കുമ്പോള്‍ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു. അത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലാകാം കാരണമാകുന്നു.
അതേസമയം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം (ചോറ് തുടങ്ങിയവ) ബട്ടര്‍, കൊഴുപ്പ് കൂടിയ ചിക്കന്‍, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപസ്, ചില്ലിസോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. മാത്രമല്ല രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha