മഴക്കാലത്ത് കഴിക്കാൻ പറ്റുന്ന അടിപൊളി ഭക്ഷണം; ചോളം കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം
മഴക്കലത്ത് പലതരം ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ അതിൽ ഒരു കട്ടനും ചെറുകടികളുമായി ഇരിക്കുന്നതാണ് മഴക്കാലത്തെ പ്രിയ്യപ്പെട്ട വിനോദം. എന്നാൽ ഇഷ്ടങ്ങളുടെ പുറകെ പോകുമ്പോഴും ആരോഗ്യം മറക്കാൻ പാടില്ല.
നമ്മുടെ ശരീരത്തിനു കഠിന വേനലില്‍ നിന്ന് മഴക്കാലത്തേക്കുള്ള മാറ്റമായതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അതിനാൽ കാലാവസ്ഥാമാറ്റം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതുകൊണ്ട് പോഷകാഹാരം ഉറപ്പാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് പരിചയപ്പെടാം. വൈറ്റമിന്‍ ബിയും ഫോളിക് ആസിഡും നിറഞ്ഞ ചോളം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ചോളത്തില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് മുടിയെ പോഷിപ്പിക്കുകയും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അതേസമയം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമായതിനാല്‍ മലബന്ധം പോലുള്ള പ്രശനങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉത്തമമാണെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha