പഴങ്ങൾ കഴിക്കുന്ന ഗർഭിണികൾ ആണോ? ഇക്കാര്യങ്ങൾ അറിയൂ...
പഴം നമ്മൾ കഴിക്കേണ്ട ഒന്ന് തന്നെയാണ്. കാരണം അവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും.
അതേസമയം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആവശ്യമായ തോതില്‍ പഴങ്ങള്‍ കഴിക്കുന്ന അമ്മമാരുടെ മക്കളില്‍ ബുദ്ധിവികാസം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ധാരണാശേഷി അഥവാ കോഗ്‌നറ്റീവ് ഫങ്ഷനിംഗ് മെച്ചപ്പെട്ടതാക്കാന്‍ പഴങ്ങള്‍ സഹായിക്കുകയും, ഒപ്പം ദിവസം തോറും 500 മുതല്‍ 700 ഗ്രാം വരെ പഴങ്ങള്‍ കഴിക്കുന്നത് ബുദ്ധിവളര്‍ച്ച 10 മുതല്‍ 12 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.
അതുപോലെ ലോകത്തെ മൂന്നില്‍ രണ്ട് ജനങ്ങളുടെയും ഐക്യു 85-നും 115-നും ഇടയിലാണ്. എന്നാൽ ഇത്തരത്തിൽ പഴങ്ങള്‍ കൃത്യമായി കഴിക്കുന്ന ഒരു അമ്മയ്ക്ക് ജനിക്കുന്ന കുട്ടിയുടെ ഐക്യുവില്‍ 7 പോയിന്റ് മുതല്‍ 10 പോയിന്റ് വരെ വര്‍ദ്ധന ഉണ്ടാകാം. പഴങ്ങള്‍ വെറുതെയോ ഫ്രൂട്ട് സലാഡായോ ജ്യൂസ് ആയോ കഴിക്കാം.
ഇത് മാത്രമല്ല ആരോഗ്യത്തെക്കുറിച്ച് പരിപൂര്‍ണ്ണ ബോധത്തോടെ വേണം പഴങ്ങള്‍ കഴിക്കാന്‍. അതിനു കാരണം ഡയബറ്റിക് ശരീരപ്രകൃതി ഉള്ളവര്‍ അധികം പഴങ്ങള്‍ കഴിച്ചാല്‍ അത് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനാൽ തന്നെ ഡോക്ടറുടെ അഭിപ്രായത്തിനനുസരിച്ച് വേണം കഴിക്കേണ്ട പഴങ്ങളും പഴങ്ങളുടെ അളവും തീരുമാനിക്കാന്‍.
https://www.facebook.com/Malayalivartha