കുഞ്ഞുങ്ങളുടെ ദേഹത്ത് എണ്ണ തേക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയുക
പൊതുവെ എല്ലാവരുടെയും ശരീരത്തിൽ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിന് എണ്ണമയം ആവശ്യമാണ്. എങ്കിലും ഇത് അമിതമാകരുത്. മാത്രമല്ല ചൂടുകാലത്ത് ശരീരത്ത് എണ്ണമയമില്ലെങ്കില്‍ നമ്മുടെ ശരീരം ചൂടേറ്റ് പൊട്ടിപ്പൊളിയുവാന്‍ തുടങ്ങും. എന്നാൽ കുഞ്ഞുങ്ങള്‍ക്കാണ് ഈ പ്രശ്‌നം പ്രധാനമായും നേരിടുന്നത്. ഇതിന് പരിഹാരമാണ് കുഞ്ഞുങ്ങളുടെ ദേഹത്ത് എണ്ണ തേക്കുന്നത്.
അതേസമയം കുഞ്ഞുങ്ങള്‍ക്കു ശുദ്ധമായ നാടന്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചോറു കൊടുക്കാവുന്നതാണ്. കാരണം ശരീരത്തിന് എണ്ണ അവശ്യമാണ്. കൂടാതെ മറ്റുളള എല്ലാ പോഷകങ്ങളെയും പോലെ എണ്ണയ്ക്കും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുണ്ട്. ഫാറ്റ് സോലുബിള്‍ വിറ്റാമിന്‍സ് നേരിട്ട് ആഗിരണം ചെയ്യണമെങ്കില്‍ ഫാറ്റിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
അതോടൊപ്പം തന്നെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്‌സ്(എംസിടി) ആണ് വെളിച്ചെണ്ണയിലുളളത്. അതിനാൽ അതു വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് പോലെ, വളരെപ്പെട്ടെന്നു ദഹിക്കും. പെട്ടെന്നു തൂക്കം കൂട്ടും. ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് എണ്ണ അത്യന്താപേക്ഷിതം ആണ്. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യപൂര്‍ണമായ പ്രവര്‍ത്തനത്തിനും എണ്ണ ആവശ്യമാണ്.
https://www.facebook.com/Malayalivartha